വിവാദങ്ങള്‍ക്കു പിന്നാലെ പിടി ഉഷ ഗുസ്തി താരങ്ങളുടെ സമരപ്പന്തലില്‍; കടുത്ത പ്രതിഷേധം, വാഹനം തടഞ്ഞു
വിവാദങ്ങള്‍ക്കു പിന്നാലെ പിടി ഉഷ ഗുസ്തി താരങ്ങളുടെ സമരപ്പന്തലില്‍
ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കു പിന്നാലെ ജന്തര്‍ മന്ദിറില്‍ സമരം ചെയ്യുന്ന കായിക താരങ്ങളെ സന്ദര്‍ശിച്ച് ഒളിംപിക്‌സ് അസോസിയേഷന്‍ അധ്യക്ഷ പി.ടി ഉഷ. നേരത്തെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ പൊലിസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്കെതിരെ പി.ടി അധ്യക്ഷ രംഗത്തെത്തിയിരുന്നു. തെരുവില്‍ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.ഇത് ഏറെ വിവാദങ്ങള്‍ക്കും വഴി തുറന്നു. ഒളിമ്പിക്‌സ് അധ്യക്ഷയില്‍ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.
സമരപ്പന്തലിലെത്തിയ പി.ടി ഉഷക്കെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നു. ഉഷയുടെ വാഹനം സമരത്തിന് ഇനുഭാവം പ്രകടിപ്പിച്ചെത്തിയ ഒരു വിമുക്ത ഭടന്‍ തടഞ്ഞു. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി മാറ്റുകയായിരുന്നു.
പി.ടി ഉഷ
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണെതിരായ താരങ്ങളുടെ രാപ്പകല്‍ സമരം പതിനൊന്നാം ദിവസവും പുരോഗമിക്കുകയാണ്.ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മനേകാ ഗാന്ധി എം.പി എത്തിയിരുന്നു. വനിതാ താരങ്ങളുടെ വേദന മനസ്സിലാക്കുന്നുവെന്ന് മനേകാ ഗാന്ധി പറഞ്ഞു.
കേസില്‍ ബ്രിജ് ഭൂഷനെ പൊലിസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ബ്രിജ് ഭൂഷനെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായി. തെളിവുകള്‍ ശേഖരിച്ച ശേഷം ബ്രിജ് ഭൂഷനെ ചോദ്യം ചെയ്യും എന്നതാണ് കേസില്‍ പൊലീസ് നിലപാട്. താരങ്ങള്‍ ഇന്ന് പോലീസിന് മൊഴി നല്‍കിയേക്കും. പാര്‍ട്ടി പറയുകയാണെങ്കില്‍ പതവികള്‍ ഒഴിയാം എന്നതാണ് ബ്രിജ് ഭൂഷന്റെ നിലപാട്. കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍ കേസ് ഇല്ലാതാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."