HOME
DETAILS

ടിപ്പു: ചെറുക്കപ്പെടേണ്ട വളച്ചൊടിക്കലുകൾ

  
backup
May 04, 2023 | 1:48 AM

today-is-tipu-sultans-martyrdom-day

Today is Tipu Sultan's Martyrdom Day


ഇന്ന് ടിപ്പു സുൽത്താന്റെ രക്തസാക്ഷിത്വദിനമാണ്. യുദ്ധക്കളത്തിൽ നേരിട്ടു പൊരുതി മരിച്ചുവീണ രാജാക്കൻമാരാരെങ്കിലുമുണ്ടോയെന്ന അന്വേഷണമാണ് തന്നെ ടിപ്പുസുൽത്താനിലെത്തിച്ചതെന്ന് സ്വാഡ് ഓഫ് ടിപ്പു സുൽത്താൻ എന്ന മനോഹര ചരിത്രനോവലെഴുതിയ ഭഗവാൻ എസ്. ഗിദ്വാനി പറഞ്ഞിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ ചരിത്രത്തിൽ ടിപ്പു സുൽത്താനേയുള്ളൂ. അമേരിക്കയിൽ മേരിലാൻഡ് നാസയുടെ വാലോപ്‌സ് ഫ്‌ളൈറ്റ് ഫെസിലിറ്റിയിലെ പ്രധാന സ്വീകരണ ലോബിയുടെ ചുമരിൽ ടിപ്പു സുൽത്താന്റെ ഒരു ചിത്രം തുങ്ങിക്കിടക്കുന്നുണ്ട്. റോക്കറ്റ് സാങ്കേതിക വിദ്യക്ക് ടിപ്പു സുൽത്താൻ നൽകിയ സംഭാവനയ്ക്കുള്ള അംഗീകാരമാണത്. മറ്റൊരു ഇന്ത്യക്കാരനും ഇത്തരത്തിൽ അംഗീകാരത്തിന് അർഹനായിട്ടില്ല. ലോകത്ത് ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ യുദ്ധത്തിൽ ഉപയോഗിച്ചത് ടിപ്പു സുൽത്താനാണ്. ബ്രിട്ടിഷുകാർ പിടിച്ചെടുത്ത ഈ റോക്കറ്റുകളിൽ രണ്ടെണ്ണം ലണ്ടനിലെ റോയൽ ആർട്ടിലറി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

1782 മുതൽ 1799 ലെ മരണംവരെ മൈസൂർ ഭരിച്ച ടിപ്പു സുൽത്താൻ രാജ്യത്ത് ഒട്ടനവധി ഭരണപരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിച്ച ഭരണാധികാരിയാണ്. ടിപ്പു സുൽത്താനോട് ചേർത്തുവച്ചുകൊണ്ടല്ലാതെ കേരളത്തിന്റെ ചരിത്രം പോലും പറയാൻ കഴിയില്ല.
ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഭൂബന്ധങ്ങളുള്ള മധ്യകാല കേരളത്തിൽ ജാതിയെ അപ്രസക്തമാക്കിക്കൊണ്ടുള്ള ഒരു നടപടി ആദ്യമായുണ്ടാകുന്നത് ടിപ്പുവിന്റെ മലബാർ പടയോട്ട കാലത്താണ്. താഴ്ന്ന ജാതിക്കാരായ സ്ത്രീകൾക്ക് മാറു മറയ്ക്കാനുള്ള അവകാശം നൽകി. ആദ്യമായി ഭൂപരിഷ്‌കരണം നടപ്പാക്കി. കൃഷി ചെയ്യുന്നവന് ഭൂമിയെന്ന ആശയം മലബാറിലേക്ക് കൊണ്ടുവന്നത് ടിപ്പു സുൽത്താനാണ്. ടിപ്പുവിന്റെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന മീർ ഇബ്രാഹിം 1784ൽ നടത്തിയ നികുതി- കാർഷിക പരിഷ്‌കാരങ്ങൾ ജന്മിമാരിൽ കാര്യമായ പ്രതിഷേധമുയർത്തി. ജാതിയുടെ പേരിൽ കീഴാളരെ അടക്കി ഭരിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു വിഭാഗം അന്നുമുതൽ ടിപ്പുവിനെതിരാണ്. നമ്പൂതിരി-നായർ വിഭാഗങ്ങൾക്ക് ഉണ്ടായിരുന്ന സാമൂഹിക മേധാവിത്തം ടിപ്പു തകർത്തതോടെ, ജാതി മേധാവിത്തമെന്ന മിഥ്യാബോധത്തിന് സമൂഹത്തിൽ ഉലച്ചിൽ തട്ടി. ഇതാണ് മലബാറിൽ കീഴ്ജാതിക്കാരിൽ സ്വന്തം അന്തസ്സിനെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള അഭിമാനം ജനിപ്പിച്ചത്. മലബാറിൽ ജന്മിമാർക്കെതിരായ പോരാട്ടത്തിന് ഈ അഭിമാനബോധം നൽകിയ സംഭാവന ചെറുതല്ല. മലബാറിൽ നിലനിന്ന ബഹുഭർതൃത്വം അവസാനിപ്പിച്ചും മാറു മറയ്ക്കൽ അവകാശമാക്കി മാറ്റിയും 1788ലാണ് ടിപ്പു സുൽത്താൻ ഉത്തരവ് പുറത്തിറക്കുന്നത്. പുതിയ നാണയസംവിധാനം, മീലാദി കലണ്ടർ എന്നിവ അദ്ദേഹം രാജ്യത്ത് നടപ്പാക്കി. മൈസൂർ പട്ടുതുണി വ്യവസായത്തിനും തുടക്കം കുറിച്ചു. മലബാറിൽ ജാതിവ്യവസ്ഥ പൂർവാധികം ശക്തിയോടെ വീണ്ടുമെത്തുന്നതും കീഴാളർക്ക് ഭൂമി നഷ്ടപ്പെടുന്നതും ടിപ്പുവിന്റെ രക്തസാക്ഷിത്വത്തോടെയാണ്.


ലോകത്തിന് മുന്നിൽ രാജ്യത്തിന്റെ അഭിമാനമാണെങ്കിലും സംഘ്പരിവാറിന് ഒട്ടും അഭിമതനല്ല ടിപ്പു സുൽത്താൻ. മുഗൾ ചരിത്രം പാഠപുസ്തകങ്ങളിൽനിന്ന് അപ്രത്യക്ഷമാക്കുകയും ഗാന്ധിവധത്തിന്റെ ചരിത്രം മാറ്റിയെഴുതാൻ പോകുകയും ചെയ്യുന്നൊരു കാലത്തിനുമുമ്പുതന്നെ കർണാടകയിൽ ടിപ്പുവിന്റെ ചരിത്രം അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ട്. ടിപ്പു ജയന്തി ആഘോഷത്തെ എതിർത്തുകൊണ്ടായിരുന്നു തുടക്കം. കർണാടകയിൽ എവിടെയെങ്കിലും ടിപ്പുവിന്റെ പ്രതിമ സ്ഥാപിച്ചാൽ അത് തകർക്കുമെന്ന് ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്ക് പ്രഖ്യാപിച്ചു. ടിപ്പു വിദേശിയായ അധിനിവേശ ഭരണാധികാരിയാണെന്ന് പറഞ്ഞത് കർണാടക വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.ടി രവിയാണ്. ടിപ്പുവിന്റെ ചരിത്രം പാഠപുസ്തകങ്ങളിൽനിന്ന് മായ്ക്കാൻ ആദ്യത്തെ ശ്രമം നടത്തുന്നത് 2004ൽ ജനതാദൾ സെക്കുലറുമായി ചേർന്ന് ബി.ജെ.പി കർണാടകയിൽ സർക്കാർ രൂപവത്കരിച്ചതോടെ അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും ആർ.എസ്.എസുകാരനുമായ ഡി.എച്ച് ശങ്കർമൂർത്തിയുടെ നേതൃത്വത്തിലാണ്. ടിപ്പു കന്നഡ ഭാഷയ്ക്ക് അർഹമായ പ്രാധാന്യം നൽകിയിരുന്നില്ലെന്നും പേർഷ്യൻ ഭാഷയെയാണ്

പ്രോത്സാഹിപ്പിച്ചിരുന്നതെന്നുമായിരുന്നു ശങ്കർമൂർത്തിയുടെ വാദം. എന്നാൽ, സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കൈവശമുള്ള, ശൃംഗേരി മഠത്തിലെ ശങ്കരാചാര്യർക്ക് ടിപ്പു എഴുതിയ മുപ്പതിലധികം കത്തുകൾ പുറത്തുവന്നതോടെ ഈ വാദം പൊള്ളയായി. കന്നഡ ഭാഷയിലായിരുന്നു ടിപ്പു ഈ കത്തുകളെല്ലാം എഴുതിയിരുന്നത്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ അപ്പോസ്തലനായിരുന്നു ടിപ്പു സുൽത്താൻ. പുതിയ കണ്ടുപിടിത്തങ്ങളോട് അതീവ തൽപ്പരനായിരുന്നു. രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാം ബാംഗ്ലൂരിലെ ടിപ്പു സുൽത്താൻ ഷഹീദ് അനുസ്മരണ പ്രഭാഷണത്തിൽ ടിപ്പു സുൽത്താനെ ലോകത്തിലെ ആദ്യത്തെ യുദ്ധ റോക്കറ്റിന്റെ ഉപജ്ഞാതാവെന്നു വിശേഷിപ്പിച്ചു.


1977ൽ രാജ്യസഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ, പിൽക്കാലത്ത് ഒഡിഷ ഗവർണറായ അലഹബാദ് സർവകലാശാലയിലെ ചരിത്ര പ്രൊഫസർ ബി.എൻ പാണ്ഡെ തന്റെ അനുഭവം വിവരിക്കുന്നുണ്ട്. തന്റെ വിദ്യാർഥികളിൽ ചിലർ പ്രൊഫസർ ഹർപ്രസാദ് ശാസ്ത്രി എന്നയാളുടെ പുസ്തകവുമായി വന്നു. ടിപ്പു സുൽത്താൻ 3000 ബ്രാഹ്‌മണരെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്നും അവർ ഇസ്‌ലാം സ്വീകരിക്കുന്നതിന് പകരം ആത്മഹത്യ തെരഞ്ഞെടുത്തുവെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. എന്തടിസ്ഥാനത്തിലാണ് ഇതെഴുതിയതെന്ന് ബി.എൻ പാണ്ഡെ ഹർപ്രസാദ് ശാസ്ത്രിക്ക് കത്തെഴുതി. ഇക്കാര്യം മൈസൂർ ഗസറ്റിയറിലുണ്ടെന്നായിരുന്നു മറുപടി. പാണ്ഡെ മൈസൂർ ഗസറ്റിയർ പരിശോധിച്ചപ്പോൾ അങ്ങനെ പരാമർശം അതിലില്ലായിരുന്നു. എന്നാൽ, ടിപ്പു സുൽത്താൻ 156 ഹിന്ദു ക്ഷേത്രങ്ങൾക്ക് വാർഷിക ഗ്രാന്റുകൾ നൽകിയതിന്റെ വിവരങ്ങളും ശങ്കരാചാര്യർക്ക് ഗ്രാന്റുകൾ അയച്ചതും അതിലുണ്ടായിരുന്നു.
ടിപ്പു സുൽത്താന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് ധാരാളം രേഖകളുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിമാരിലെ പ്രധാനികളിൽ ചിലർ ബ്രാഹ്‌മണരായിരുന്നു, ടിപ്പുവിൻ്റെ കൊട്ടാരത്തിലെ ഔദ്യോഗിക ഭാഷകൾ പേർഷ്യൻ, കന്നഡ, മറാത്തി എന്നിവയായിരുന്നു. വോഡയാർ രാജകുടുംബാംഗം അധ്യക്ഷനായി അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ ദസറ ആഘോഷങ്ങൾ തുടർന്നിരുന്നു. ടിപ്പുവിന്റെ സ്വകാര്യ ലൈബ്രറിയിൽ നിന്ന് ഏകദേശം 2,000 പുസ്തകങ്ങൾ ഈസ്റ്റിന്ത്യാ കമ്പനി കൈവശപ്പെടുത്തി. അവയിൽ ചിലത് ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറികളിൽ ലഭ്യമാണ്. ടിപ്പുവിന്റെ താൽപ്പര്യങ്ങളുടെ ഒരു ഉൾക്കാഴ്ച ഈ പുസ്തകങ്ങൾ നൽകുന്നുണ്ട്.


ടിപ്പുവിന്റെ ചരിത്രം പാഠപുസ്തകത്തിൽ നിന്ന് ഇല്ലാതാക്കാനുള്ള നീക്കവും അദ്ദേഹത്തിന്റെ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമവും ശക്തമായി എതിർക്കപ്പെടണം. അല്ലെങ്കിൽ വരുംതലമുറ ശക്തനും നീതിമാനുമായ ഒരു ഭരണാധികാരിയെ അറിയാതെ പോകും.അത്തരമൊരു സാഹചര്യമൊരുക്കൽ മനുഷ്യകുലത്തോടു ചെയ്യുന്ന അനീതിയായിരിക്കും.

Today is Tipu Sultan's Martyrdom Day



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ യുവാവ് വെടിയേറ്റു മരിച്ചു; നായാട്ടിനിടെ അബദ്ധത്തില്‍ വെടികൊണ്ടതെന്ന സൂചന, സുഹൃത്ത് കസ്റ്റഡിയില്‍

Kerala
  •  2 minutes ago
No Image

ഞെട്ടിച്ച കെകെആർ നീക്കം; ആ താരത്തെ വിട്ടയച്ചത് തന്നെ അമ്പരപ്പിച്ചെന്ന് ഇർഫാൻ പത്താൻ

Cricket
  •  28 minutes ago
No Image

പാക്കിസ്ഥാൻ മാത്രമല്ല, സൗദി ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീലിന്റെ പുതിയ ടോപ് ലക്ഷ്യങ്ങൾ ഇന്ത്യയും യുഎഇയും

Saudi-arabia
  •  36 minutes ago
No Image

ഖാന്‍ യൂനിസില്‍ കനത്ത മഴ; ടെന്റുകളില്‍ വെള്ളം കയറി, വീണ്ടും നനഞ്ഞ് വിറച്ച് ഗസ്സ 

International
  •  an hour ago
No Image

വിഷമത്സ്യം കേരളത്തിലേക്ക്: തമിഴ്നാട്ടിലെ വേസ്റ്റ് മീൻ ഭാഗങ്ങൾ തീരദേശത്ത് വിൽക്കുന്നു; മുന്നറിയിപ്പുമായി അധികൃതർ

Kerala
  •  an hour ago
No Image

പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു

oman
  •  an hour ago
No Image

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ അധിക വോട്ട്: പ്രതിപക്ഷാരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

National
  •  an hour ago
No Image

ഖത്തറിലും ഇനി ഡ്രൈവറില്ലാത്ത എയർ ടാക്സി, പരീക്ഷണ പറക്കലിന് സാക്ഷിയായി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ലയും

qatar
  •  2 hours ago
No Image

കോഴിക്കോട് 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Kerala
  •  2 hours ago
No Image

മരുഭൂമിയിലെ വിസ്മയം, പുതുമയോടെ റിയാദ് മൃഗശാല 20നു തുറക്കുന്നു, 1,600ലേറെ മൃഗങ്ങൾ; ടിക്കറ്റ് ബുക്കിങ്ങും തുടങ്ങി

Saudi-arabia
  •  2 hours ago