HOME
DETAILS

ഫുൾ എ പ്ലസിൽ സർക്കാരിന്റെ കടുംവെട്ട്

  
backup
June 17 2022 | 03:06 AM

governments-crackdown-on-full-a-plus111


എസ്.എസ്.എൽ.സി പരീക്ഷയിൽ ഇത്തവണയും വിദ്യാർഥികൾ വൻ വിജയം കരസ്ഥമാക്കി. മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിജയശതമാനം 99.26 ശതമാനത്തിൽ എത്തിയത്. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള ഗൗരവപൂർവമായ സമീപനവുമാണ് ഇത്രയും വലിയ വിജയം കരസ്ഥമാക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത്.
കഴിഞ്ഞവർഷം 99.47 ശതമാനം പേരായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. എന്നാൽ, മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർ മൂന്നിലൊന്നായി ചുരുങ്ങിയിട്ടുണ്ട്. എ പ്ലസ് നേടിയവരുടെ എണ്ണം 44,363 പേരിൽ ഒതുക്കുകയായിരുന്നു സർക്കാർ. കഴിഞ്ഞവർഷം മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവരുടെ എണ്ണം 1,21,318 ആയിരുന്നു. ഒരുവർഷം കഴിഞ്ഞപ്പോഴേക്കും ഇത് മൂന്നിലൊന്നായി ചുരുങ്ങി !


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടിയത് മലപ്പുറം ജില്ലയിലാണ്. ആകെയുള്ള 78, 224 പേരിൽ 77,791 വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹത നേടി. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണം മലപ്പുറം ജില്ലയിൽ 7,230 ആണ്. കഴിഞ്ഞതവണയും മലപ്പുറം ജില്ല തന്നെയായിരുന്നു സംസ്ഥാനത്ത് മുന്നിട്ടുനിന്നിരുന്നത്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയിട്ടും തുടർപഠനത്തിന് ഈ വർഷവും ബുദ്ധിമുട്ടേണ്ട അവസ്ഥയിലാണ് മലപ്പുറം ജില്ലയിലെ കുട്ടികൾ. ഉന്നതവിജയം നേടുന്ന ജില്ലയിലെ കുട്ടികളുടെ മനസിൽ ഓരോവർഷവും നിറയുന്ന ആശങ്കയാണ് ഇഷ്ടപ്പെട്ട സ്‌കൂളിൽ തുടർപഠനം സാധ്യമാകുമോ എന്നത്. ആശങ്ക ഈ വർഷവും തുടരുമെന്നതിന് സംശയമില്ല. കഴിഞ്ഞതവണ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികളിൽ പലർക്കും ജില്ലയിൽ തുടർപഠനത്തിന് അവസരം കിട്ടിയിരുന്നില്ല. മലപ്പുറം ജില്ലയിൽ മാത്രമല്ല, മലബാറിൽ മൊത്തം ഇത് തന്നെയാണ് അവസ്ഥ.


തെക്കൻ ജില്ലകളിലാകട്ടെ പ്ലസ് വണ്ണിൽ പഠിക്കാൻ വേണ്ടത്ര കുട്ടികളില്ലാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും ചെയ്യുന്നു. ഈ അസന്തുലിതാവസ്ഥ ചൂണ്ടിക്കാണിച്ച് മലബാറിലെ അധ്യാപകരും രക്ഷിതാക്കളും പ്രതിഷേധങ്ങൾ ഉയർത്തുമ്പോൾ അവരെ സമാധാനിപ്പിക്കാനായി പ്ലസ് വൺ സീറ്റുകൾ വർധിപ്പിച്ച് കൈകഴുകുന്ന നിലപാടാണ് വർഷങ്ങളായി വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുന്നത്. ഇതാകട്ടെ കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നു. എൺപതിലധികം കുട്ടികളെ വരെ ഒരു ക്ലാസിൽ കുത്തിനിറയ്‌ക്കേണ്ടിവരുമ്പോൾ അധ്യാപകർക്ക് മുഴുവൻപേരെയും ശ്രദ്ധിക്കാനാവില്ല. കുട്ടികൾക്കാകട്ടെ എന്താണ് അധ്യാപകൻ പറയുന്നതെന്ന് കേൾക്കാൻ സാധിക്കാത്ത അവസ്ഥയുമാണ്. പുതിയ ബാച്ചുകളാണ് അനുവദിക്കേണ്ടതെന്ന് അധ്യാപക സംഘടനകളും വിദ്യാർഥികളും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ കനിയുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ബധിര കർണങ്ങളിലാണ് അത്തരം ആവശ്യങ്ങൾ പതിക്കുന്നത്.
ഇപ്രാവശ്യവും പ്ലസ് വണ്ണിന് ആവശ്യമായ പുതിയ ബാച്ചുകളും സ്‌കൂളുകളും വേണമെന്ന മുറവിളി ഉയരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് സർക്കാർ എ പ്ലസ് നേടുന്നവരുടെ എണ്ണം മൂന്നിലൊന്നായി കുറച്ചത്. കഴിഞ്ഞതവണ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ ബാഹുല്യം കാരണമാണ് പലർക്കും തുടർപഠനം കിട്ടാതെ പോയതെന്നാണ് സർക്കാർ ന്യായീകരണം. ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് തുടർപഠനം ലഭിക്കുമെന്ന ഉറപ്പുനൽകാൻ സർക്കാരിന് കഴിയുമോ?


കുട്ടികളോട് ഒരു ഭരണകൂടവും ചെയ്യാൻ പാടില്ലാത്ത, കണ്ണിൽച്ചോരയില്ലാത്ത ക്രൂരതയായിപ്പോയി ഫുൾ എ പ്ലസ് നിയന്ത്രണം. എത്ര കഷ്ടപ്പെട്ടാണ് ദരിദ്രരായ കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി ഓർക്കണമായിരുന്നു. ദരിദ്രർക്ക് സമൂഹത്തിൽ മുന്നേറണമെങ്കിൽ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയൂ. തുടർപഠനത്തിനുള്ള അവരുടെ അവസരമാണ് ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയ ക്രൂരതയിലൂടെ സർക്കാർ നിഷേധിച്ചിരിക്കുന്നത്. ഫുൾ എ പ്ലസ് മൂന്നിലൊന്നായി ചുരുക്കിയാൽ തുടർപഠനത്തിനായുളള മുറവിളി സർക്കാരിന് കേൾക്കേണ്ടിവരില്ല എന്നായിരിക്കാം സർക്കാർ കരുതുന്നത്.


തുടർപഠനത്തിനാവശ്യമായ പ്ലസ് വൺ പുതിയ ബാച്ചുകൾ അനുവദിക്കുമ്പോൾ വൻ സാമ്പത്തികബാധ്യതയുണ്ടാകും. ഇതെല്ലാം ഒഴിവാക്കാൻ ഒറ്റയടിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവരുടെ എണ്ണം ക്രൂരമായി വെട്ടിനിരത്തുക എന്ന അനീതിയാണ് സർക്കാരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. എത്ര പ്രതീക്ഷയോടെയായിരിക്കും വിദ്യാർഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കാൻ കഠിനമായി അധ്വാനിച്ചിട്ടുണ്ടാവുക. ആ മോഹങ്ങൾക്കുമേലാണ് വിദ്യാഭ്യാസ വകുപ്പ് കരിനിഴൽവീഴ്ത്തിയിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും പഠിക്കുന്ന കുട്ടികളോട് ഇത്ര വലിയ ക്രൂരത കാണിച്ചിട്ടുണ്ടാകുക. മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായി പത്താം ക്ലാസിൽ വച്ചുതന്നെ കുട്ടികൾ അവരുടെ പഠന അഭിരുചി മനസിലാക്കി അതിനനുസൃതമായി പഠനത്തെ ക്രമീകരിക്കുന്ന ഒരു കാലവും കൂടിയാണിത്. ലക്ഷ്യമില്ലാത്ത ഡിഗ്രി സമ്പാദനരീതിയിൽ നിന്ന് വിദ്യാഭ്യാസത്തെ കുട്ടികൾ തന്നെ തിരുത്തിയിരിക്കുകയാണ്.


മുതിർന്നവർക്ക് അറിയാത്ത മെച്ചപ്പെട്ട തൊഴിൽസാധ്യതയുള്ള കോഴ്‌സുകളെക്കുറിച്ച് ഇന്നത്തെ പത്താം ക്ലാസ് വിദ്യാർഥി ബോധവാനാണ്. അതിനനുസരിച്ച് അവർ അവരുടെ പാഠ്യപദ്ധതിയെ ചിട്ടപ്പെടുത്തുന്നു. എല്ലാറ്റിനും തുടക്കമിടാൻ പ്ലസ് വൺ സീറ്റിൽ കയറിപ്പറ്റണം. ആ വാതിലാണിപ്പോൾ കരുണയില്ലാത്ത സർക്കാർ കൊട്ടിയടച്ചിരിക്കുന്നത്. കെ റെയിലിന് വേണ്ടിയും ലോകകേരള സഭ നടത്താനും സർക്കാരിന്റെ കൈയിൽ പണമുണ്ട്. ഉന്നതപഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് പുതിയ പ്ലസ് വൺ ബാച്ചുകൾ അനുവദിക്കാൻ മാത്രം പണമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിച്ച് തെര‍ഞ്ഞെടുപ്പ് കമ്മീഷൻ

Kerala
  •  a month ago
No Image

ഡീഅഡിക്ഷന്‍ സെന്ററിലെത്തിച്ച അനുജനോട് ജ്യേഷ്ഠന് പക; തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം; മഞ്ചേരി മെഡിക്കല്‍ കോളജിലെ രണ്ട് താല്‍ക്കാലിക ജീവനക്കാരെ പ്രതിചേര്‍ത്തു

Kerala
  •  a month ago
No Image

​ഇസ്റാഈലി തടവുകാരുടെ 'ഫെയർവെൽ ചിത്രം' പോസ്റ്റ് ചെയ്ത് ഹമാസ്; നി​ഗൂഢമായി 'റോൺ അരദ്'

International
  •  a month ago
No Image

'ജഡ്ജിമാർ നീതിയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കണം, പണത്തെയല്ല'; ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്

National
  •  a month ago
No Image

ഗസ്സയെക്കുറിച്ച് സംസാരിക്കുന്നത് തുടരും: ഫലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ചെന്നൈയിലെ റാലിയിൽ പങ്കെടുത്തത് ആയിരക്കണക്കിന് പേർ

National
  •  a month ago
No Image

പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്റ്റംബർ 29-ന് തുടക്കമാകും

uae
  •  a month ago
No Image

അയ്യപ്പസംഗമത്തില്‍ ഹിന്ദുമഹാസഭയ്ക്കും ക്ഷണം; സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തു

Kerala
  •  a month ago
No Image

'പ്രിയപ്പെട്ടവന്റെ ഓര്‍മയ്ക്കായി'; സഹോദരന്റെ ഓർമയ്ക്കായി റാഷിദ് വില്ലേജ്സുമായി ഷെയ്ഖ് ഹംദാൻ

uae
  •  a month ago
No Image

സിദ്ധാര്‍ഥന്റെ മരണം; പൂക്കോട് വെറ്ററിനറി കോളജ് ഡീനിനും, അസിസ്റ്റന്റ് വാര്‍ഡനും സ്ഥലംമാറ്റം

Kerala
  •  a month ago