കടമെടുക്കാന്‍ നില്‍ക്കേണ്ട, കെണിയാണ്; ലോണ്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലിസ്
ലോണ്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലിസ്
തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത് നമ്മുടെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ അവര്‍ക്ക് പൂര്‍ണ്ണസമ്മതം നല്‍കുന്നു. ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓര്‍ക്കുക. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് കേരള പൊലിസ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ദയവായി ഇതൊന്നു ശ്രദ്ധിക്കണേ !!
' ഇന്‍സ്റ്റന്റ് ലോണ്‍ ' എന്നാവും വാഗ്ദാനം. അതിനായി നമ്മള്‍ ചെയ്യേണ്ടതോ ? ?? ഒരു മൊബൈല്‍ അപ്ലിക്കേഷന്‍ അതില്‍ പറഞ്ഞിരിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുക ??
സൂക്ഷിക്കണം. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത് നമ്മുടെ ഫോണ്‍ കൈകാര്യം ചെയ്യാന്‍ നമ്മള്‍ അവര്‍ക്ക് പൂര്‍ണ്ണസമ്മതം നല്‍കുന്നു. ഇത്തരത്തില്‍ നമ്മുടെ ഫോണിലെ ഡാറ്റ കൈവശപ്പെടുത്തുന്ന തട്ടിപ്പുകാര്‍ പല രീതിയിലും നമ്മളെ ചൂഷണം ചെയ്യും എന്നത് ഓര്‍ക്കുക. ദയവായി ഇതിനെതിരെ ജാഗ്രത പാലിക്കുക.
ഈ വിവരം മറ്റുള്ളവരിലേക്കെത്തിക്കുക.
kerala-police-warning-on-using-loan-app
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."