പാകിസ്താനില്‍ നടക്കുന്നത് ഭീകരവാദ വ്യവസായമെന്ന് ഇന്ത്യ
പാകിസ്താനില്‍ നടക്കുന്നത് ഭീകരവാദ വ്യവസായമെന്ന് ഇന്ത്യ
പനാജി: ഗോവയില്‍ നടന്ന ഷാങ്ഹായ് കോപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) രാജ്യങ്ങളുടെ യോഗത്തില്‍ പാകിസ്താനെതിരേ വിമര്‍ശനം ചൊരിഞ്ഞ് ഇന്ത്യ. തീവ്രവാദത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും തീവ്രവാദത്തിനുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര് പറഞ്ഞു. പാകിസ്താന്റെ പേരെടുത്ത് പറയാതെയായിരുന്നു യോഗത്തിലെ ജയ്ശങ്കറിന്റെ പ്രസംഗം. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം വച്ചുപൊറുപ്പിക്കാനാകില്ല. പാകിസ്താന് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ, ഭീകരവാദ വ്യവസായത്തിന്റെ വക്താവാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരതയുടെ വിപത്ത് അനിയന്ത്രിതമായി തുടരുകയാണ്. ലോകം കൊവിഡിനെതിരായി പോരാടുമ്പോഴും തീവ്രവാദത്തിന്റെ ഭീഷണി ഒഴിയുന്നില്ല. തീവ്രവാദത്തെ ചെറുക്കല്‍ എസ്.സി.ഒ കൂട്ടായ്മയുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ സമ്മേളനത്തിനായി ഗോവയിലെത്തിയ പാക് വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോയെ എസ്. ജയശങ്കര്‍ ആണ് സ്വീകരിച്ചത്. ബിലാവല്‍ ഭൂട്ടോയെ ജയ്ശങ്കര് കൈകൂപ്പി സ്വീകരിക്കുകയും പിന്നീട് ഇരുവരും ചിത്രമെടുക്കുന്നതിനായി ഒരുമിച്ച് നില്‍ക്കുന്നതിന്റെയും ഭൂട്ടോയെ വേദിയിലേക്ക് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്.
India says that there is a terrorist industry in Pakistan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."