HOME
DETAILS

നാടും നഗരവും തെരുവുനായ്ക്കളുടെ പിടിയില്‍; നടപടിയില്ലാതെ അധികൃതര്‍

  
backup
August 22 2016 | 19:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b5%e0%b5%81%e0%b4%82-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81%e0%b4%a8%e0%b4%be%e0%b4%af%e0%b5%8d%e0%b4%95


കല്‍പ്പറ്റ: ജില്ലയിലെ നഗരങ്ങളും ഗ്രാമങ്ങളും തെരുവുനായകള്‍ കൈയടക്കുന്നു. പ്രാധാന ടൗണുകളായ കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലെല്ലാം തെരുവുനായ ശല്യം കാരണം ജനം പൊറുതി മുട്ടിയിരിക്കുകയാണ്. മാനന്തവാടിയില്‍ മിനി സിവില്‍ സ്റ്റേഷന്‍, കോടതി, ജില്ലാ ആശുപത്രി പരിസരം എന്നിവിടങ്ങളിലെല്ലാം തെരുവുനായകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയാകുകയാണ്.
കല്‍പ്പറ്റയില്‍ ബൈപ്പാസ് ജംങ്ഷന്‍, സിവില്‍ സ്റ്റേഷന്‍, ജനറല്‍ ആശുപത്രി തുടങ്ങി നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തെരുവുനായകള്‍ കൂട്ടമായി തമ്പടിച്ചിരിക്കുകയാണ്. പഞ്ചായത്ത്, നഗരസഭാതലത്തില്‍ നായ്ക്കളെ വന്ധ്യംകരണം നടത്താനുള്ള നടപടികള്‍ ഇല്ലാത്തതതും ഇറച്ചി മാലിന്യങ്ങള്‍ ഉള്‍പെടെ റോഡരികില്‍ തള്ളുന്നതുമാണ് നായശല്യം ഇത്രത്തോളം വര്‍ധിക്കാന്‍ കാരണം.
 പ്രധാന ടൗണുകള്‍ക്ക് പുറമേ കാട്ടിക്കുളം, പനമരം, പുല്‍പ്പള്ളി, വെള്ളമുണ്ട, പടിഞ്ഞാറത്തറ, കമ്പളക്കാട്, മീനങ്ങാടി, അമ്പലവയല്‍, മേപ്പാടി, വൈത്തിരി, പൊഴുതന എന്നിവിടങ്ങളില്‍ നായ ശല്യം കാരണം വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ ദുരിതത്തിലായിരിക്കുകയാണ്.
രാത്രികാലങ്ങളിലാണ് നായശല്യം രൂക്ഷമാകുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപം നായകളുടെ ശല്യം രൂക്ഷമായതോടെ രോഗികളും ദുരിതത്തിലായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളെ നായകള്‍ പിന്തുടരുന്നതും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രാത്രികാലങ്ങളില്‍ കാല്‍നട യാത്രക്കാര്‍ തെരുവു നായകളുടെ ആക്രമണത്തിനിരയാകുന്നതും പതിവായിരിക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികളിലായി സ്ഥാപിച്ച തെരുവു വിളക്കുകള്‍ കത്താത്തതിനാല്‍ നായകളുടെ സാന്നിധ്യമറിയാതെയാണ് കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പെടുന്നത്. കഴിഞ്ഞ ദിവസം മാനന്തവാടിയില്‍ ഒരാള്‍ക്ക് തെരുവുനായയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. ഇതോടെ തെരുനായകളുടെ എണ്ണപ്പെരുപ്പം നിയന്ത്രക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാകുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവതിയെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലിസ്

National
  •  a month ago
No Image

ഗസ്സ കൈയടക്കാനുള്ള ഇസ്‌റാഈല്‍ തീരുമാനത്തെ അപലപിച്ച് യുഎഇ

uae
  •  a month ago
No Image

ഹജ്ജ് അപേക്ഷകരുടെ എണ്ണം വർധിച്ചു; കേരളം മൂന്നാം സ്ഥാനത്ത്

Kerala
  •  a month ago
No Image

ദാറുൽ ഹുദയ്ക്കെതിരേയുള്ള പ്രതിഷേധം രാഷ്ട്രീയപ്രേരിതം

Kerala
  •  a month ago
No Image

കേരളത്തിന്റെ കടം ആറ് ലക്ഷം കോടി; ബാധ്യതയായി കിഫ്ബി, 22% ഡി.എ കുടിശ്ശിക | Kerala Debt Crisis

Kerala
  •  a month ago
No Image

ജഗ്ദീപ് ധന്‍ഖര്‍ എവിടെ? വിരമിച്ച ശേഷം കാണാനില്ലെന്ന് കപില്‍ സിബല്‍; ചോദിച്ച വക്താവിനെ ബിജെപി പുറത്താക്കി

National
  •  a month ago
No Image

'ലാപതാ' വൈസ് പ്രസിഡന്റ്; രാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍ഘടിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കപില്‍ സിബല്‍

National
  •  a month ago
No Image

ന്യൂയോര്‍ക്ക് നഗരത്തില്‍ വെടിവെപ്പ്; പതിനേഴുകാരനെ കീഴടക്കി പൊലിസ്; മൂന്ന് പേര്‍ക്ക് പരിക്ക്

International
  •  a month ago
No Image

ധര്‍മ്മസ്ഥലയിലെ കൂട്ടക്കുഴിമാടം ; അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം; നിര്‍ണായക മേഖലയില്‍ മണ്ണും, മാലിന്യങ്ങളും തള്ളിയതായി കണ്ടെത്തി

National
  •  a month ago
No Image

ഷാര്‍ജയിലെ അല്‍ഹംരിയയില്‍ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി; ആളപായമില്ല

uae
  •  a month ago