യു.പിയില്‍ മുസ്ലിംകള്ക്ക് നേരെ 'തൊണ്ടിക്കെണിയും'
യുവാവിന്റെ കടയില്‍നിന്ന് തോക്ക് പിടിച്ചു; പൊലിസ് കൊണ്ടുവച്ചതെന്ന് സി.സി.ടി.വിയില്‍ തെളിഞ്ഞു
അമേത്തി: മുസ്ലിം യുവാവിന്റെ കടയില്‍ തോക്ക് ഒളിപ്പിച്ചശേഷം പിന്നീട് റെയ്ഡ് നടത്തി 'കണ്ടെടുത്ത്' യു.പി പൊലിസ്.
ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബാദല്ഗഡ് ഗ്രാമത്തിലുള്ള ഗുല്‍സാര്‍ അഹമ്മദിന്റെ ഹാര്ഡ്വെയര് കടയിലാണ് സംഭവം.
ഏതാനും ദിവസം മുന്‍പാണ് സംഭവം നടന്നതെങ്കിലും അതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് യു.പി പൊലിസിന്റെ ഹീനകൃത്യം പുറത്തായത്.
കള്ളക്കേസില്‍ കുടുക്കുകയെന്ന ഉദ്ദേശത്തോടെ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയശേഷമാണ് യുവാവിനെ അറസ്റ്റ് ചെയ്യാനായി പൊലിസ് കടയില്‍ എത്തിയത്. നിയമവിരുദ്ധമായിട്ടാണ് യുവാവ് കച്ചവടം നടത്തുന്നതെന്ന് വിവരം ലഭിച്ചെന്ന് ആരോപിച്ചായിരുന്നു റെയ്ഡ്.
കടയിലെത്തി പൊലിസ് നടത്തിയ റെയ്ഡില്‍ തോക്ക് കണ്ടെടുത്തു. തോക്കുമായി ബന്ധമില്ലെന്ന് പറഞ്ഞ യുവാവ് കടയിലെ സി.സി.ടി.വി പരിശോധിക്കണമെന്നാവശ്യപ്പെട്ടു.
ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ തോക്ക് പൊലിസ് തന്നെ വച്ചതായി കണ്ടെത്തുകയായിരുന്നു. ഇതോടെ യുവാവിനെ പൊലിസ് വെറുതെവിട്ടു. ദൃശ്യങ്ങള്‍ നീക്കംചെയ്യാന്‍ തനിക്കുമേല്‍ പൊലിസിന്റെ സമ്മര്‍ദം ഉണ്ടായതായും ഗുല്‍സാര്‍ അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2020- 21 വര്‍ഷത്തില്‍ രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ 11,000 കേസുകളില്‍ പകുതിയോളവും യു.പിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."