മനുഷ്യാവകാശ കമ്മിഷന് ഉത്തരവ് പഞ്ചായത്ത് നടപ്പാക്കുന്നില്ലെന്ന്
ചുള്ളിയോട്: അപകട ഭീഷണി നേരിടുന്ന വീടിന് സംരക്ഷണ ഭിത്തി നിര്‍മിച്ചു നല്‍കണമെന്ന ജില്ലാ കലക്ടറുടേയും മനുഷ്യാവകാശ കമ്മിഷന്റെയും ഉത്തരവ് ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നില്ലെന്ന് പരാതി. നെന്മേനി പഞ്ചായത്തിലെ മാക്കുറ്റി പാലേരി മുഹമ്മദ്ക്കുട്ടിയുടെ വീടാണ് സംരക്ഷണ ഭിത്തിയില്ലാതെ അപകട ഭീഷണിയിലായിരിക്കുന്നത്.
2007ല്‍ മാക്കുറ്റിയില്‍ നിന്നും റഹ്മത്ത് നഗറിലേക്ക് റോഡ് നിര്‍മിച്ചതിനെ തുടര്‍ന്നാണ് മുഹമ്മദ്ക്കുട്ടിയുടെ വീട്ടിലേക്ക് മഴ പെയ്താല്‍ വെള്ളം കുത്തിയൊഴുകാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇയാള്‍ പഞ്ചായത്തില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2015ല്‍ വീടിന് സംരക്ഷണഭിത്തി നിര്‍മിച്ച് നല്‍കാമെന്ന് രേഖാമൂലം പഞ്ചായത്ത് ഉറപ്പുനല്‍കിയിരുന്നു.
എന്നാല്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. പാതയോട് ചേര്‍ന്ന് മഴവെള്ളം ഒഴുക്കി വിടുന്നതിന് ഡ്രൈനേജ് സംവിധാനവും ഇതുവരെ ഒരുക്കിയിട്ടില്ല. ഇതോടെ മുഹമ്മദ്ക്കുട്ടി ജില്ലാകലക്ടര്‍ക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജൂണില്‍ മനുഷ്യാവകാശ കമ്മിഷന് മുഹമ്മദ്ക്കുട്ടിയുടെ വീടിന് സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് പഞ്ചായത്തിനോട് ആവശ്യപെട്ടു.
ഇതിനായി ഭൂമിയും ഇദ്ദേഹം വിട്ടുനല്‍കി. എന്നിട്ടും പഞ്ചായത്ത് ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നില്ലെന്നാണ് മുഹമ്മദ്ക്കുട്ടി ആരോപിക്കുന്നത്. നിലിവല്‍ മഴവെള്ളം കുത്തിയൊലിച്ചെത്തുന്നതിനാല് മുഹമ്മദ്ക്കുട്ടിയുടെ വീടിന്റെ ഭിത്തികളും തറയും വിണ്ടുകീറി അപകടാവസ്ഥയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."