HOME
DETAILS

സഊദിയിലേക്ക് വരുന്ന എല്ലാവരും മുഖീമിൽ രജിസ്റ്റർ ചെയ്യണം, വാക്‌സിൻ എടുക്കാത്തവരുൾപ്പെടെ നാല് വിഭാഗക്കാർക്ക് സംവിധാനം സജ്ജം

  
backup
June 14 2021 | 11:06 AM

muqeem-updated-for-saudi-traveler-2021

റിയാദ്: സഊദി പ്രവേശനത്തിനായി മുഖീമിൽ എല്ലാ വിഭാഗം ആളുകൾക്കും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം നിലവിൽ വന്നു. രാജ്യത്തേക്ക് വരുന്ന വാക്‌സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും വെവ്വേറെ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനമാണ് മുഖീമിൽ സജ്ജീകരിച്ചിരിക്കുന്നത്. വാക്‌സിൻ സ്വീകരിച്ച സഊദി ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിക്കാത്ത ഇഖാമയുള്ളവർ, വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ, വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ എന്നിങ്ങനെ നാല് വിഭാഗങ്ങൾക്കും രജിസ്റ്റർ ചെയ്യാനായുള്ള സംവിധാനമാണ് സജ്ജമായത്.

വാക്‌സിൻ എടുക്കാത്തവർക്ക് സഊദിയിലേക്ക് പ്രവേശനം നിഷേധിച്ചുവെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കിടെയാണ് ആശ്വാസമായി ജവാസാത്തിനു കീഴിലെ മുഖീമിലെ അപ്‌ഡേഷൻ. ഓരോ വിഭാഗവും സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായി പറയുകയും ചെയ്യുന്നുണ്ട്. https://muqeem.sa/#/vaccine-registration/home എന്ന ലിങ്കിൽ കയറിയാണ് രജിസ്ട്രേഷൻ പൂർത്തീകരിക്കേണ്ടത്. ഓരോ വിഭാഗക്കാർക്കുമുള്ള നിബന്ധനകളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. 

 

വാക്‌സിൻ സ്വീകരിച്ച സഊദി പ്രവാസികൾ

1: തവക്കൽനയിലെ നിങ്ങളുടെ ആരോഗ്യസ്ഥിതി ഇമ്മ്യൂൺ ആയിരിക്കണം. (രണ്ട് ഡോസ് സ്വീകരിക്കൽ, ഒറ്റ ഡോസ്, രോഗം വന്നു ഭേദമാകൽ)

2: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.

3: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകുന്ന സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

4:18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.

5: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.


വാക്‌സിൻ സ്വീകരിക്കാത്ത സഊദി പ്രവാസികൾക്കുള്ള വ്യവസ്ഥകൾ

1: പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.

2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)

3: 18 വയസ്സിന് താഴെയുള്ളവരുടേത് ആശ്രിതരായി രജിസ്റ്റർ ചെയ്യണം.

4: ഗാർഹിക തൊഴിലാളികൾ തൊഴിലുടമയ്‌ക്കൊപ്പം വരുന്നുണ്ടെങ്കിൽ രജിസ്റ്റർ ചെയ്യേണ്ടതില്ല.

 

വാക്‌സിൻ സ്വീകരിച്ച സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ

1: സഊദി അംഗീകരിച്ച ഫൈസർ ബയോണ് ടെക്, ഓക്സ്ഫോർഡ്-അസ്ട്രാസെനെക, മോഡേണ എന്നിവയിൽ ഏതെങ്കിലും ഒന്ന് രണ്ടു ഡോസ്, ജോൺസൺ ആൻഡ് ജോൺസർ ഒരു ഡോസ് എടുത്തവർ ആയിരിക്കണം.

2: വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഇവർ വരുന്ന രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം (ആരോഗ്യ മന്ത്രാലയം അല്ലെങ്കിൽ അംഗീകൃത ആരോഗ്യ അതോറിറ്റി).

3- അവസാന ഡോസ് സ്വീകരിക്കുന്നതും (രണ്ട്-ഡോസ് വാക്സിൻറെ രണ്ടാമത്തെ ഡോസ് അല്ലെങ്കിൽ ഒറ്റ ഡോസ് വാക്സിൻറെ ആദ്യ ഡോസ്) രാജ്യത്തിലേക്ക് പോകുന്നതും തമ്മിലുള്ള കാലയളവ് 14 ദിവസത്തിൽ കുറവായിരിക്കരുത്.

4: യഥാർത്ഥ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കുക.

5: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

6: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.

 

വാക്‌സിൻ സ്വീകരിക്കാത്ത സന്ദർശക വിസക്കാർ പാലിക്കേണ്ട വ്യവസ്ഥകൾ

1: രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് വിവരങ്ങൾ എന്റർ ചെയ്യണം.

2: നൽകിയ വിവരങ്ങളുടെ കൃത്യത ബോർഡിംഗ് പാസ് നൽകിയ സമയത്തും എൻട്രി പോയിന്റുകളിലും പരിശോധിക്കും. നിബന്ധനകൾ പാലിക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പ്രവേശനം തടയുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും. (എന്നാൽ, നേരത്തെയുള്ള നിയമ പ്രകാരം ഇവർ സഊദിയിൽ പ്രവേശിച്ചാൽ ക്വാറന്റൈനിൽ കഴിയണം)

3: 18 വയസ്സിന് താഴെയുള്ളവർക്ക് രജിസ്‌ട്രേഷൻ നിർബന്ധമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  8 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  8 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  8 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  8 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  8 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  8 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  8 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  8 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  8 days ago
No Image

സാങ്കേതിക തകരാര്‍; ഒരുമണിക്കൂറിലേറെയായി ഷൊര്‍ണൂരില്‍ കുടുങ്ങി വന്ദേഭാരത്

Kerala
  •  8 days ago