'കൃത്യമായ ഉത്തരം നല്‍കിയില്ല'; കോളജ് പ്രിന്‍സിപ്പലിന്റെ കരണത്തടിച്ച് ജെ.ഡി.എസ് എം.എല്‍.എ
ബംഗളുരു: കര്‍ണാടകയിലെ ജനതാദള്‍ (എസ്) നേതാവും മാണ്ഡ്യ എം.എല്‍.എയുമായ എം. ശ്രീനിവാസ് കോളജ് പ്രിന്‍സിപ്പലിനെ തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്. കോളജ് സന്ദര്‍ശനത്തിനിടെയാണ് ഇയാള്‍ പ്രിന്‍സിപ്പലിനെ അടിച്ചത്. ജൂണ്‍ 20 ന് മാണ്ഡ്യയിലെ നാല്‍വാടി കൃഷ്ണരാജ വെടിയാര്‍ ഐ.ടി.ഐ കോളജിലാണ് സംഭവം.
കോളജിലെ കംപ്യൂട്ടര്‍ ലാബിന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള എം.എല്‍.എയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പ്രിന്‍സിപ്പലിന് കഴിഞ്ഞില്ല. ഇതില്‍ പ്രകോപിതനായാണ് എം.എല്‍.എ പ്രിന്‍സിപ്പിലിന്റെ മുഖത്ത് അടിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. എം.എല്‍.എ അടിക്കുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം അമ്പരന്ന് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.
#Shocking #Mandya @JanataDal_S mla M Srinivas slaps Principal of Nalwadi krishnaraja wadeyar college in infront of everyone. He was upset that the principal did not give him info about the newly setup lab. #Karnataka pic.twitter.com/SNGmqXDPVO
— Imran Khan (@KeypadGuerilla) June 21, 2022
എം.എല്‍.എയുടെ പ്രവര്‍ത്തിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ' 'പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കണം. അദ്ദേഹത്തിന്റെ സ്റ്റാഫും മറ്റ് കോളേജുകളിലെ സ്റ്റാഫും ഈ പ്രിന്‍സിപ്പലിന് പിന്തുണയുമായി വരണം'- എന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്.
എന്നാല്‍ സംഭവത്തില്‍ എം.എല്‍.എയുടെയോ കോളജിന്റെയോ പ്രിന്‍സിപ്പലിന്റെയോ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."