ശിവസേനയില്‍ പിളര്‍പ്പ് പൂര്‍ണം: സഖ്യ സര്‍ക്കാര്‍ വീഴുന്നു; രാജിസന്നദ്ധത അറിയിയിച്ച് ഉദ്ധവ് താക്കറേ
മുംബൈ: മഹാരാഷ്ട്രയില്‍ സഖ്യ സര്‍ക്കാര്‍ വീഴുന്നുവെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. അദ്ദേഹം
രാജിസന്നദ്ധത അറിയിച്ചു. ഫേസ്ബുക്ക് ലൈവിലാണ് രാജിക്കത്ത് തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചത്. ഔദ്യോഗിക വസതി ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഹിന്ദുത്വവും ശിവസേനയും ഒന്നാണെന്ന് പറഞ്ഞ ഉദ്ദവ് ശിവസേന ഹിന്ദുത്വ അജന്‍ഡകള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
ചില എം.എല്‍.എമാരെ കാണാനില്ല, ചിലര്‍ സൂറത്തിലുണ്ട്, ചിലര്‍ തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. രാജിക്ക് തയ്യാറാണ്. ചര്‍ച്ചക്കു തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എതിര്‍പ്പ് നേരിട്ടറിയിക്കാന്‍ ഏക്‌നാഥ് ഷിന്‍ഡേയെ താക്കറെ വെല്ലുവിളിച്ചിട്ടുണ്ട്.
അതേ സമയം ഏക്്നാഥ് ഷിന്‍ഡേയെ ശിവസേന വിമത എംഎല്‍എമാര്‍ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇക്കാര്യം വ്യക്തമാക്കി മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും ഇവര്‍ കത്ത് നല്‍കി. 34 എംഎല്‍എമാര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. ഇതോടെ ഉദ്ദവ് താക്കറേ വിളിച്ച എംഎല്‍എമാരുടെ യോഗത്തിന്റെ സാംഗത്യം നഷ്ടപ്പെട്ടെന്ന് ഏക്നാഥ് ഷിന്‍ഡേ പറഞ്ഞു.
വിമത എം.എല്‍.എമാര്‍ വിട്ടുവീഴ്ചക്കൊരുങ്ങാതെ വന്നതോടെ ബുധനാഴ്ച അഞ്ച് മണിക്ക് ഉദ്ദവ് താക്കറേ ഫേസ്ബുക്കിലൂടെ തത്സമം പ്രതികരിക്കുമെന്നറിയിച്ചിരുന്നു. അതു പ്രകാരമാണ് അദ്ദേഹം രംഗത്തെത്തിയത്. കൂടുതല്‍ എം.എല്‍.എമാര്‍ തന്നോടൊപ്പമുണ്ടെന്നാണ് ഷിന്‍ഡേ അവകാശപ്പെടുന്നത്. ശിവസേന ബിജെപിയുമായി വീണ്ടും സഖ്യത്തിലെത്തി യോജിച്ച് ഭരിക്കണമെന്നാണ് ഷിന്‍ഡെയുടെ ആവശ്യം.
അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടുന്നതിലേക്കാണ് നയിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇതിനിടെ മഹാരാഷ്ട്രയില്‍ ബിജെപി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു.
വിമത സ്വരമുയര്‍ത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ എം.എല്‍.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേന എന്‍.സി.പികോണ്‍ഗ്രസ് സഖ്യ മഹാവികാസ് അഗാഡി സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹിന്ദുത്വയുടെ പേരില്‍ കോണ്‍ഗ്രസ്എന്‍.സി.പി സഖ്യം ഉപേക്ഷിച്ച് ശിവസേന ബി.ജെ.പിക്കൊപ്പം സര്‍ക്കാര്‍ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഷിന്‍ഡെ ഉടക്കിയത്. നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഏക് നാഥ് ഷിന്‍ഡെ പാര്‍ട്ടി എം.എല്‍.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."