HOME
DETAILS

ഇനി ഹജ്ജിന്റെ നാളുകൾ; തീർത്ഥാടകരെ സ്വീകരിക്കാൻ ഒരുങ്ങി മദീന

  
backup
May 09 2023 | 14:05 PM

madina-preparations-evaluated-for-hajj-2023

ജിദ്ദ: പരിശുദ്ധ ഹജ്ജിന് ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ ഒരുക്കങ്ങൾ സജീവമാക്കി സഊദി ഭരണകൂടം. ജൂൺ അവസാനത്തോടെ നടക്കാനിരിക്കുന്ന ഹജ്ജ് കർമത്തിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ പുണ്യസ്ഥലമായ മദീനയിലെ ഉദ്യോഗസ്ഥർ യോഗം ചേർന്നു. മേഖലയിലെ ഹജ്ജ്, സന്ദർശന സമിതിയുടെ തലവനും മദീന ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഈ യോഗത്തിൽ അധ്യക്ഷനായി.

തീർത്ഥാടന കാലത്ത് സർക്കാർ ഏജൻസികൾ നടത്തേണ്ട പ്രവർത്തന പദ്ധതികൾ യോഗത്തിൽ ചർച്ച ചെയ്തു. ജൂൺ 26ന് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതിനും ദിവസങ്ങൾക്ക് മുൻപേ സീസൺ ആരംഭിക്കുകയും ലോകത്തിന്റെ എല്ലാ ദേശത്ത് നിന്നും ആളുകൾ എത്തുകയും ചെയ്യും.

ഈ വർഷം ഹജ്ജ് തീർത്ഥാടകരുടെ എണ്ണം കോവിഡിന് മുൻപുള്ള എണ്ണത്തിലേക്ക് തിരിച്ചെത്തും. അതിനാൽ തന്നെ ഏതാനും വർഷങ്ങൾക്ക് ശേഷം ഒരുക്കങ്ങൾ പൂർണതയിലേക്ക് എത്തേണ്ടതും വിപുലപ്പെടുത്തേണ്ടതും ഉണ്ട്.

ഹജ്ജ് സീസണിൽ 1.8 ദശലക്ഷം വിദേശ തീർത്ഥാടകരെ ഉൾകൊള്ളാൻ കഴിയുന്ന ഹജ്ജ് മന്ത്രാലയത്തിന് കീഴിലുള്ള മദീനയിലെ ഒരു ശാഖയുടെ പ്രവർത്തന പദ്ധതിയും യോഗം അവലോകനം ചെയ്തു. ഇസ്‌ലാമിന്റെ രണ്ടാമത്തെ പുണ്യസ്ഥലമായ പ്രവാചകന്റെ പള്ളിയുടെ പരിസരത്തുള്ള മദീന ഹോട്ടലുകളുടെ താമസ സൗകര്യവും യോഗം അവലോകനം ചെയ്തു.

അജണ്ടയിലെ മറ്റൊരു ഇനം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് വിമാനത്താവളത്തിനായുള്ള ഹജ്ജ് ഓപ്പറേഷൻ പ്ലാനായിരുന്നു. തീർത്ഥാടന വേളയിലെ വിമാനത്താവളത്തിലെ തിരക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 136 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  9 days ago
No Image

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിലേക്ക് നയിച്ച കേസ് അന്വേഷിച്ച ഐ.പി.എസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  10 days ago
No Image

ഹൈക്കോടതി ജീവനക്കാർ ഇനി ഓഫിസ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കേണ്ട; ഉത്തരവിറക്കി രജിസ്ട്രാർ ജനറൽ

Kerala
  •  10 days ago
No Image

ഡൽഹി ജുമാമസ്ജിദിലും സർവേ നടത്തണം എ.എസ്.ഐ ക്ക് കത്തയച്ച് ഹിന്ദുസേന ദേശീയ അധ്യക്ഷൻ വിഷ്ണു ഗുപ്ത

Kerala
  •  10 days ago
No Image

ഓവുചാലിലേക്ക് ഒഴുകിയെത്തിയത് ഡീസൽ; എലത്തൂരില്‍ ഇന്ധന ചോര്‍ച്ച, പ്രതിഷേധം

Kerala
  •  10 days ago
No Image

കുവൈത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയന്‍റ്മെന്‍റ് ബുക്കിംഗ് ഇനി സഹേൽ ആപ്പിലൂടെയും

Kuwait
  •  10 days ago
No Image

മൂന്ന് മണിക്കൂർ വൈകി; തകരാർ പരിഹരിച്ച് വന്ദേ ഭാരത് യാത്ര തുടങ്ങി; അങ്കമാലിയിൽ പ്രത്യേക സ്റ്റോപ്പ് അനുവദിച്ചു

Kerala
  •  10 days ago
No Image

പോസ്റ്റ് മോർട്ടത്തിൽ വിഷ്ണു മരിച്ചത് തലക്കടിയേറ്റ്; ആതിരക്കും ബന്ധുക്കൾക്കുമെതിരെ കൊലക്കുറ്റം ചുമത്തി

Kerala
  •  10 days ago
No Image

നാലാമത് ഹജ്ജ് സമ്മേളനം ജനുവരി 13 മുതൽ 16 വരെ ജിദ്ദ ‘സൂപ്പർ ഡോമി’ൽ

Saudi-arabia
  •  10 days ago
No Image

പുതുവർഷം: കുവൈത്തിൽ ജനുവരി 1,2 തിയതികളിൽ പൊതുഅവധി

Kuwait
  •  10 days ago