പയ്യന്നൂർ സി.പി.എം ഫണ്ട് തിരിമറി വിവാദം ; പുകഴ്ത്തൽ വേണ്ടെന്ന് മുന്നറിയിപ്പ്
കണ്ണൂർ
പയ്യന്നൂർ ഫണ്ട് തിരിമറി വിവാദത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അന്തിമ തീരുമാനമെടുത്തിട്ടും നവമാധ്യമങ്ങളിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലമായ സൈബർ സഖാക്കളുടെ പുകഴ്ത്തൽ പോസ്റ്റുകൾക്കെതിരേ സി.പി.എം നേതൃത്വം രംഗത്ത്.
നവമാധ്യമങ്ങളിൽ സജീവമായി ഇടപെടാൻ ചുമതലയുള്ള പാർട്ടി അംഗങ്ങളുടെ യോഗം കഴിഞ്ഞ ദിവസം പയ്യന്നൂരിൽ നടന്നു. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത വി. കുഞ്ഞികൃഷ്ണനെ പുകഴ്ത്തുന്ന പോസ്റ്റുകൾ ഇനി പാർട്ടി സഖാക്കളുടെ നവമാധ്യമങ്ങളിൽ ഉണ്ടാകരുതെന്ന് നേതൃത്വം കർശന നിർദേശം നൽകി.
ഇത്തരം നിലപാട് തുടർന്നാൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. നടപടി വന്നയുടനെ വി. കുഞ്ഞികൃഷ്ണന് അനുകൂലമായുള്ള പോസ്റ്റുകൾ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സഖാക്കൾക്കെതിരേ കർശന നടപടി വേണമെന്ന് യോഗത്തിൽ പങ്കെടുത്ത ചിലർ ആവശ്യപ്പെട്ടു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇനി ആവർത്തിച്ചാൽ മാത്രം നടപടി മതിയെന്ന് നേതൃത്വം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."