HOME
DETAILS

അഡ്മിനിസ്‌ട്രേറ്റര്‍ പറന്നിറങ്ങി പ്രതിഷേധക്കടലില്‍

  
backup
June 14 2021 | 21:06 PM

655315-2


ജലീല്‍ അരൂക്കുറ്റി
കവരത്തി: കോല്‍കളിയും ബാണ്ടിയയും പരിചകളിയുമായി അഡ്മിനിസ്‌ട്രേറ്ററെ സ്‌നേഹപൂര്‍വം സ്വീകരിക്കുന്ന പതിവ് തെറ്റിച്ച് ലക്ഷദ്വീപ് ജനത ആദ്യമായി വീടിന് മുന്നില്‍ കരിങ്കൊടികള്‍ ഉയര്‍ത്തിയും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞും പ്രഫുല്‍ പട്ടേലിനെ സ്വീകരിച്ചു.
ജനവിരുദ്ധ നിയമങ്ങളും ഉത്തരവുകളും പിന്‍വലിക്കുക, ജനഹിതം മാനിക്കാത്ത പട്ടേലിനെ തിരിച്ചുവിളിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പത്ത് ദ്വീപിലും ജനങ്ങള്‍ ഒറ്റക്കെട്ടായി കരിദിനം ആചരിച്ചു. വീടിനും സ്ഥാപനങ്ങള്‍ക്കും മുന്നില്‍ കറുത്ത കൊടി ഉയര്‍ത്തിയും കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞും പ്ലക്കാര്‍ഡുകളുമായായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളുമടക്കം എല്ലാ വിഭാഗം ജനങ്ങളും പ്രതിഷേധത്തില്‍ പങ്കാളികളായി.
ഗോവയില്‍നിന്ന് പ്രത്യേക ഡോണിയര്‍ വിമാനത്തിലാണ് ഇന്നലെ ഉച്ചയ്ക്ക് 1.50ന് അഗത്തി വിമാനത്താവളത്തിലെത്തിയത്. ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം ഭയന്ന് ടെര്‍മിനലിലേക്ക് പോകാതെ വിമാനത്തില്‍നിന്ന് ഇറങ്ങി നേരെ ഹെലികോപ്റ്ററില്‍ കയറി മൂന്ന് മിനിട്ടുകൊണ്ട് കവരത്തിയിലേക്ക് തിരിച്ചു. ജനപ്രതിനിധികള്‍ ആരുംതന്നെ അഡ്മിനിസ്‌ട്രേറ്ററെ സ്വീകരിക്കാന്‍ പോയില്ല.
കമാന്‍ഡോകളുടേയും പൊലിസ് വാഹനവ്യൂഹങ്ങളുടേയും അകമ്പടിയോടെയാണ് ബംഗ്ലാവിലേക്ക് പോയത്. പട്ടേല്‍ കടന്നുപോയ റോഡിന് ഇരുവശവും വീടുകളുടെ മുന്നിലും ടെറസിലും കയറി കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞ് ജനം പ്രതിഷേധിച്ചു.
കഴിഞ്ഞ മെയ് ഒന്നിനെത്തി ഏഴിന് തിരികെപ്പോയ പട്ടേല്‍, പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ച ശേഷം ആദ്യമായാണ് ദ്വീപിലെത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.
ഇന്നും ഫയലുകള്‍ തീര്‍പ്പാക്കലും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയുമാണ്. 20ന് മടങ്ങുന്നതിന് മുന്‍പായി ജനപ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുമോയെന്ന് വ്യക്തമല്ല. എസ്. എല്‍.എഫ് നേതാക്കള്‍ അഡ്മിനിസ്‌ട്രേറ്ററെ നേരില്‍കണ്ട് നിവേദനം നല്‍കാനുള്ള നീക്കത്തിലാണ്.
പ്രതിഷേധങ്ങള്‍ ഭയന്ന്, കൊവിഡിന്റെ പേരില്‍ കവരത്തി ഉള്‍പ്പെടെ നാല് ദ്വീപില്‍ ലോക്ക് ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago