HOME
DETAILS

മരംമുറി വിവാദം പാര്‍ട്ടിയെ ലക്ഷ്യമിട്ടെന്ന് സി.പി.ഐ

  
backup
June 14 2021 | 23:06 PM

653135132-2

 

സ്വന്തം ലേഖകന്‍
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ തുടക്കത്തില്‍ത്തന്നെ മരം മുറി വിവാദം ഉണ്ടായതു ചില രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നുള്ള ബോധപൂര്‍വമായ ഇടപെടല്‍ കൊണ്ടാണെന്നു സി.പി.ഐ. അതുകൊണ്ടുതന്നെ വിഷയം കൈകാര്യം ചെയ്യുന്നതു കരുതലോടെ വേണമെന്ന തീരുമാനത്തിലാണു പാര്‍ട്ടി നേതൃത്വം. വിഷയത്തില്‍ സി.പി.എം തുടരുന്ന മൗനമാണ് സി.പി.ഐയെ ആശങ്കപ്പെടുത്തുന്നത്.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെങ്കിലും സര്‍ക്കാര്‍ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ നിശബ്ദമാകാനാണ് സി.പി.ഐ തീരുമാനം. തങ്ങള്‍ നിശ്ചയിക്കുന്ന കാര്യങ്ങള്‍ മന്ത്രിയറിയാതെ റവന്യൂ വകുപ്പില്‍ നടപ്പാക്കാന്‍ കഴിയുന്ന ഉദ്യോഗസ്ഥരെയാണു സി.പി.എം റവന്യൂ സെക്രട്ടറിമാരായി നിയമിക്കുന്നത്. മിക്കപ്പോഴും മന്ത്രിയും റവന്യൂ സെക്രട്ടറിയും ഒരു വിഷയത്തില്‍ രണ്ടു നിലപാടുമായി പോകുന്നതും ഇതുകൊണ്ടാണ്. കഴിഞ്ഞ മന്ത്രിസഭയിലും ഇത് പ്രകടമായി.


പട്ടയഭൂമിയിലെ മരം മുറിക്കുന്ന വിവരം മന്ത്രിമാരായിരുന്ന ഇ. ചന്ദ്രശേഖരനും കെ. രാജുവിനും അറിയാമായിരുന്നുവെന്നാണ് ഇരു വകുപ്പിലെയും പ്രധാന ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചിരിക്കുന്നത്. ഇതുപോലുള്ള പ്രധാന തീരുമാനങ്ങള്‍ സി.പി.ഐയുടെ നേതൃയോഗങ്ങളില്‍ മന്ത്രിമാര്‍ അറിയിക്കാറുണ്ട്. മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന്‍ ഇപ്പോള്‍ വിവാദമായിരിക്കുന്ന സര്‍ക്കുലര്‍ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ കാര്യമായതിനാല്‍ വലിയ ചര്‍ച്ചയൊന്നും അന്നുണ്ടായില്ല. സര്‍ക്കുലര്‍ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്‌തോയെന്നു പരിശോധിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന വാദമാണ് സി.പി.ഐയ്ക്ക്. അതില്‍ ഉറച്ചുനില്‍ക്കാനാണു തീരുമാനം. സി.പി.എമ്മും മുഖ്യമന്ത്രിയും ഇതേ നിലപാടു സ്വീകരിക്കുമെന്നാണു കാനത്തിന്റെയും മറ്റും പ്രതീക്ഷ. വിവാദം കടുക്കുകയും സി.പി.എം കൈവിടുകയും ചെയ്താല്‍ മാത്രം മറ്റു രാഷ്ട്രീയ തീരുമാനങ്ങള്‍ മതിയെന്നാണ് ധാരണ.
മരം മുറി വിവാദത്തില്‍ റവന്യൂ-വനം വകുപ്പുകള്‍ക്കു തെറ്റുപറ്റിയെന്നു സി.പി.ഐ സമ്മതിച്ചാല്‍ മുന്‍ മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും കെ.രാജുവും കുടുങ്ങും. അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ മുന്‍ മന്ത്രിമാര്‍ കേസില്‍ പ്രതികളായേക്കാം. അങ്ങനെവന്നാല്‍ സി.പി.ഐ നേതൃത്വവും പ്രതിക്കൂട്ടിലാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago