കാറോടിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, കാറിന്റെ അവസ്ഥ അപകടത്തില്‍
Avoid these Driving Habits That Reduce Your Car Life
കാറോടിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക കാറിന്റെ അവസ്ഥ അപകടത്തില്‍
കാറുകളുടെ എണ്ണം ഇന്ത്യന്‍ നിരത്തുകളില്‍ ദിനം പ്രതി വര്‍ദ്ധിച്ച് വരികയാണ്. കോവിഡ് കാലത്തെ സാമൂഹ്യ അകലത്തെ സംബന്ധിച്ച ക്യാമ്പയ്‌നുകളും കുടുംബവുമായി യാത്ര ചെയ്യുന്നതിലെ സൗകര്യവും കാറുകളുടെ വില്‍പന കൂടുന്നതിനുളള കാരണങ്ങളായി പറയപ്പെടുന്നു.
ഇന്ത്യന്‍ സാഹചര്യത്തില്‍ പല കുടുംബങ്ങളും ദീര്‍ഘ കാലം പണം സ്വരൂപിച്ചും ലോണെടുത്തുമൊക്കെയാണ് വാഹനങ്ങള്‍ വാങ്ങുക. അതിനാല്‍ തന്നെ വാഹനങ്ങള്‍ ദീര്‍ഘ കാലത്തേക്ക് ഉപയോഗിക്കാനുളളതായി തന്നെയാണ് മിക്ക വാഹന ഉടമകളും കണക്കാക്കാറുളളത്. അതിനായി വാഹനത്തിന്റെ മെയിന്റെയ്‌ന്റെന്‍സും ഇക്കൂട്ടര്‍ വൃത്തിയായി തന്നെ ചെയ്യുന്നുണ്ട്. എന്നിരുന്നാലും ചില അശ്രദ്ധകള്‍ വാഹനത്തിന്റെ ആയുസ് കുറയാന്‍ കാരണമായേക്കാം, അതിനാല്‍ തന്നെ കാറോടിക്കുമ്പോള്‍ വാഹനത്തിന്റെ ദീര്‍ഘ കാല ഉപയോഗക്ഷമതയേക്കരുതി ഈ തെറ്റുകള്‍ വരുത്താതിരിക്കാന്‍ ശ്രദ്ധിക്കണം
ഗിയര്‍ മാറ്റുമ്പോള്‍ ക്ലച്ച് മുഴുവനായും അമര്‍ത്തുക
വാഹനത്തിന്റെ ഗിയര്‍ മാറ്റേണ്ടി വരുന്ന അവസരങ്ങളില്‍ ക്ലച്ച് പൂര്‍ണമായും അമര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്. ഒരോ ഗിയര്‍ മാറ്റിയ ശേഷം ക്ലച്ചില്‍ നിന്നും കാലെടുക്കുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ക്ലച്ച് പൂര്‍ണമായും അമര്‍ത്താതെ ഗിയര്‍ മാറുന്നത് വഴി ഗിയര്‍ പൊട്ടാനും അതുപോലെ തന്നെ ഗിയര്‍ ട്രാന്‍സ്മിഷന് കേടുപാട് വരുന്നതിനുമൊക്കെ കാരണമാകുന്നുണ്ട്.
ഇത് വാഹനത്തിന് അനാവശ്യമായ റിപ്പയറിങ് ഉണ്ടാക്കിവെക്കുന്നതിലേക്ക് നയിക്കാന്‍ കാരണമാകുന്നുണ്ട്. അതിനാല്‍ തന്നെ ഗിയര്‍ മാറേണ്ട അവസരങ്ങളില്‍ ക്ലച്ച് മൊത്തമായി അമര്‍ത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടുന്നതാണ്.
അനാവശ്യമായി ഗിയര്‍ സ്റ്റിക്കില്‍ കൈ വെക്കാതിരിക്കുക
ആവശ്യമുളളപ്പോള്‍ മാത്രം ഗിയര്‍ സ്റ്റിക്കില്‍ കൈവെക്കുക. അനാവശ്യമായി ഗിയര്‍ സ്റ്റിക്കില്‍ സ്പര്‍ശിക്കുന്നതും ഗിയര്‍ സ്റ്റിക്കില്‍ കൈവെക്കുന്നതും ട്രാന്‍സ്മിഷനില്‍ അനാവശ്യമായ തരത്തിലുളള തേയ്മാനം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അത് കൊണ്ട് തന്നെ നിര്‍ബന്ധമായും വാഹനം ഓടിക്കുന്ന അവസരത്തില്‍ ഗിയര്‍ സ്റ്റിക്കില്‍ വെറുതേ കൈ വെക്കുന്നത് ഒഴിവാക്കുക. അത് കാറിന് അറ്റകുറ്റപണികള്‍ വരുത്തി വെക്കുന്നതില്‍ നിന്നും ഉടമയെ സംരക്ഷിക്കുന്നു.
വാഹനം ഓടിക്കുമ്പോള്‍ അനാവശ്യമായി ക്ലച്ച് പെഡലില്‍ ചവിട്ടരുത്
കാര്‍ ഓടിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ അനാവശ്യമായി ക്ലച്ച് പെഡലില്‍ സ്പര്‍ശിക്കുകയോ അല്ലെങ്കില്‍ ക്ലച്ച് പെഡലില്‍ വെറുതേ കാല്‍ വെക്കുകയോ ചെയ്യരുത്.
ഇങ്ങനെ ചെയ്യുന്നത് വഴി ക്ലച്ച് പെഡല്‍ അമിതമായി ചൂടാകുന്നതിലേക്കും അത് ക്ലച്ച് പെഡലിന് തേയ്മാനം സംഭവിക്കുന്നതിലേക്കും നയിക്കുന്നു. അത് കൊണ്ട് തന്നെ ഗിയര്‍ മാറ്റേണ്ട അവസരത്തില്‍ മാത്രം ക്ലച്ച് പെഡലില്‍ കാല്‍ വെക്കുക. ഇത് വാഹനത്തിന് അനാവശ്യമായ അറ്റകുറ്റപണികള്‍ വരുന്നതില്‍ നിന്നും ഉടമയെ സംരക്ഷിക്കുന്നുണ്ട്.
എഞ്ചിന്‍ ബ്രേക്കിങ് അനാവശ്യമായി ഉപയോഗിക്കരുത്
അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് എഞ്ചിന്‍ ബ്രേക്കിങ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വാഹനം നിര്‍ത്താന്‍ പാടുളളൂ. സാധാരണ നിലയില്‍ ബ്രേക്കിങ് ചെയ്യാനായി എഞ്ചിന്‍ ബ്രേക്കിങ് ഉപയോഗിക്കാന്‍ പാടില്ല. ഇത് ട്രാന്‍സ്മിഷനിലും ക്ലച്ചിലും വലിയ രീതിയില്‍ തേയ്മാനം വരാന്‍ ഇടയാക്കുന്നു.
ആക്‌സിലേറ്ററില്‍ അനാവശ്യമായി ചവിട്ടി വണ്ടി ഇരപ്പിക്കല്‍
വെറുതെ തമാശക്ക് വേണ്ടിയും മറ്റും ആക്‌സിലേറ്ററില്‍ ചവിട്ടി വാഹനം ഇരപ്പിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ ഈ ശീലം വാഹനത്തിനെ സംബന്ധിച്ച് അത്ര നല്ലതല്ല. ഇത്തരം പ്രവണതകള്‍ എഞ്ചിനും അതിന് അനുബന്ധമായ മറ്റു ഘടകങ്ങള്‍ക്കും തേയ്മാനം ഉണ്ടാക്കി വെക്കുന്നുണ്ട്. ഇതും അനാവശ്യമായ അറ്റകുറ്റപണികള്‍ വാഹന ഉടമക്ക് ഉണ്ടാക്കി വെക്കുന്നു.
Content Highlights: Avoid these Driving Habits That Reduce Your Car Life
കാറോടിക്കുമ്പോള്‍ ഇങ്ങനെ ചെയ്യാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, കാറിന്റെ അവസ്ഥ അപകടത്തില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."