'വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടത്' വികാരാധീനനായി ശിവകുമാര്‍
'വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവകാശപ്പെട്ടത്' വികാരാധീനനായി ശിവകുമാര്‍
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് ആധികാരിക വിജയം നേടിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വികാരാധീനനായി കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാ നേതാക്കള്‍ക്കും നല്‍കുന്നുവെന്ന് ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Congress party's victory is Karnataka's victory- a hard earned one!
— DK Shivakumar (@DKShivakumar) May 13, 2023
Our guarantees for our people are the guiding force of our vision for the state and we shall get down to implementation right away.
This is a huge mandate for our leaders and workers who have worked hard for… pic.twitter.com/I9bQOiHm6B
'ബി.ജെ.പിക്കാര്‍ എന്നെ ജയിലിലിട്ടപ്പോള്‍ സോണിയാ ഗാന്ധി കാണാന്‍ വന്നത് മറക്കാനാകില്ല. അന്ന് അവര്‍ക്ക് നല്‍കിയ വാക്കാണ് കര്‍ണാടകയില്‍ വിജയം നല്‍കുമെന്നത്. അത് പാലിക്കാനായി. ജനങ്ങള്‍ക്ക് തങ്ങളിലുള്ള വിശ്വാസം വീണ്ടെടുക്കാനായി. നേതാക്കളും പിന്തുണച്ചു. ഈ വിജയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എല്ലാ നേതാക്കള്‍ക്കും നല്‍കുന്നു ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് 135 സീറ്റുകളിലും ബി.ജെ.പി 64 സീറ്റുകളിലും ജെ.ഡി.എസ് 21 സീറ്റുകളിലുമാണ് ആധിപത്യം പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."