'ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം'; കോണ്‍ഗ്രസിനെ അഭിനന്ദിച്ച് സ്റ്റാലിന്‍
കോണ്‍ഗ്രസിനെ അഭിനന്ദിച്ച് സ്റ്റാലിന്‍
ചെന്നൈ: കര്‍ണാടകയില്‍ ഭരണമുറുപ്പിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബി.ജെ.പിയുടെ പ്രതികാര രാഷ്ട്രീയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അഭിമാനം തെളിയിച്ചിരിക്കുകയാണ്. 2024 ലെ പൊതുതെരഞ്ഞെടുപ്പിലും വിജയിക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാം ഇന്ത്യയില്‍ ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
സോണിയാ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവര്‍ക്കും സ്റ്റാലില്‍ അഭിനന്ദനം അറിയിച്ചു.
Congrats @INCIndia on spectacular winning of Karnataka. The unjustifiable disqualification of brother @RahulGandhi as MP, misusing premier investigative agencies against political opponents, imposing Hindi, rampant corruption have all echoed in the minds of Karnataka people while…
— M.K.Stalin (@mkstalin) May 13, 2023
സംസ്ഥാനത്ത് ആകെയുള്ള 224 സീറ്റില്‍ കേവലഭൂരിപക്ഷമായ 113 ഉം കടന്ന് 136 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. കിങ് മേക്കറാകുമെന്ന് പ്രതീക്ഷിച്ച ജെഡിഎസിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ജെഡിഎസ് പിന്തുണയോടെ ബാഗേപ്പള്ളിയില്‍ മത്സരിച്ച സിപിഐഎമ്മിനും കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇവിടെയും കോണ്‍ഗ്രസ് തന്നെ വിജയിച്ചു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി ആറ് ശതമാനം വോട്ടിന്റെ വര്‍ധനയാണ് കോണ്‍ഗ്രസിന് ഉണ്ടായത്. മൈസൂര്‍ മേഖലയില്‍ മാത്രം ആകെയുള്ള 61 സീറ്റില്‍ 35 ഉം കോണ്‍ഗ്രസ് നേടി. ജെഡിഎസിന്റെ ശക്തികേന്ദ്രമായിരുന്നു ഇവിടം. മധ്യ കര്‍ണാടകയില്‍ 25 ല്‍ 16 സീറ്റും ഹൈദരാബാദ് കര്‍ണാടകയില്‍ 41 ല്‍ 23 സീറ്റും കോണ്‍ഗ്രസ് നേടി. വടക്കന്‍ കര്‍ണാടകയില്‍ അന്‍പതില്‍ 32 സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. തീരമേഖലയും ബംഗളൂരുവും ആണ് ബിജെപിക്ക് ഒപ്പം നിന്നത്. ഈ രണ്ടു മേഖലകളിലെ 47 സീറ്റില്‍ 29 എണ്ണം ബിജെപി നേടി. ന്യൂനപക്ഷ മേഖലകളില്‍ മിക്കയിടത്തും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുകളുടെ ഏകീകരണം ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."