'പെട്രോള്‍ വിലയില്‍ പ്രതിഷേധിക്കുക...' വനംകൊള്ളക്കെതിരായ ബി.ജെ.പി പ്രതിഷേധ പരിപാടിയില്‍ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ്
ആറ്റിങ്ങല്‍: വനംകൊള്ളയ്ക്കെതിരായ ബി.ജെ.പിയുടെ പ്രതിഷേധ പരിപാടിയില്‍ ഡി.വൈ.എഫ്.ഐയുടെ പ്ലക്കാര്‍ഡ്. ആറ്റിങ്ങല്‍ നഗരസഭയ്ക്ക് മുന്നില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ പരിപാടിക്കിടെ വനംകൊള്ളയ്ക്കെതിരെയുള്ള പ്ലക്കാര്‍ഡിനു പകരം ഇന്ധനവിലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡാണ് വനിത പ്രവര്‍ത്തരിലൊരാള്‍ കയ്യിലേന്തിയിരുന്നത്.
ചാനല്‍ ക്യാമറകള്‍ ഈ ദൃശ്യം ശ്രദ്ധയോടെ പകര്‍ത്തുന്നതു കണ്ടപ്പോഴാണ് നേതാക്കള്‍ അബദ്ധം തിരിച്ചറിഞ്ഞത്. ഉടന്‍ പ്ലക്കാര്‍ഡ് മാറ്റി വനം കൊള്ളയ്ക്കെതിരായ പ്ലാക്കാര്ഡ് പ്രവര്‍ത്തകയ്ക്കു കൈമാറി.
''പെട്രോള്‍ വില സെഞ്ചുറിയടിച്ചു: പ്രതിഷേധിക്കുക ഡിവൈഎഫ്ഐ''എന്നാണ് പ്ലക്കാര്‍ഡിലുണ്ടായിരുന്നത്.
തലേദിവസം ഇന്ധനവിലയ്ക്കെതിരെ ഡി.വൈ.എഫ്.ഐ. നടത്തിയ സമരത്തിന്റെ പ്ലക്കാര്‍ഡ് പ്രവര്‍ത്തകര്‍ നഗരസഭാ മതിലില്‍ ചാരിവെച്ചിരുന്നു. പിറ്റേന്ന് സമരത്തിനെത്തിയ പ്രവര്‍ത്തക അബദ്ധത്തില്‍ പ്ലക്കാര്‍ഡ് മാറിയെടുത്തതാണ് സംഭവത്തിനു കാരണമായത്.
ബി.ജെ.പി പ്രതിഷേധത്തിനിടെ പിണഞ്ഞ അമളിയുടെ ദൃശ്യങ്ങളും വീഡിയോകളും ട്രോള്‍ രൂപത്തില്‍ സമൂഹമാധ്യങ്ങളില്‍ നിറയുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."