കെ. സുധാകരന് തെരുവുഗുണ്ടയുടെ ഭാഷ; കോണ്‍ഗ്രസ് ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നു: എ വിജയരാഘവന്‍
തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് കെ സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ക്രിമിനല്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് സുധാകരന്‍. കെപിസിസി പ്രസിഡന്റായി സുധാകരനെ നിയമിച്ചവര്‍ക്ക് ഇതിന് മറുപടി പറയാനുള്ള ബാധ്യതയുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.
കുറച്ച് ദിവസമായി കെ.പി.സി.സി. അധ്യക്ഷന്റെ വികടഭാഷണം കേള്‍ക്കുന്നു. കേരളം കാത്തു സൂക്ഷിക്കുന്ന മഹനീയമായ രാഷ്ട്രീയ സ്വഭാവരീതിക്ക് എതിരായ രീതിയാണ് അദ്ദേഹത്തിന്റേത്. നാട്ടുകാര്‍ ഇത് അംഗീകരിക്കില്ല എന്ന് മനസിലാക്കുന്നത് നല്ലതാണ്.
സ്വന്തം സ്ഥാനം ഉറപ്പിക്കാന്‍ മുഖ്യമന്ത്രിയെ പ്രതിദിനം കടന്നാക്രമിക്കുന്ന നിലയാണ് സുധാകരന്. അത് നിര്‍ത്തുന്നത് കോണ്‍ഗ്രസിനും സുധാകരനും നല്ലതാകും.പൊതുജീവിതത്തില്‍ കാത്തുസൂക്ഷിക്കേണ്ട സ്വഭാവഗുണമല്ല കെ സുധാകരനിലൂടെ പുറത്തുവരുന്നത്. അടിച്ചു തൊഴിച്ചു ചവുട്ടിഎന്നൊക്കെയുള്ളത് തെരുവുഗുണ്ടയുടെ ഭാഷയാണ്. കെപിസിസിയുടെ അധ്യക്ഷന്‍ ഈ നിലയില്‍ തരം താണുപോയത് ചരിത്രത്തിന്റെ വിരോധാഭാസമാണ്- വിജയരാഘവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."