HOME
DETAILS

നേത്രദാന പക്ഷാചരണം: ജില്ലാതല ഉദ്ഘാടനം 25ന്

  
backup
August 22, 2016 | 10:36 PM

%e0%b4%a8%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d


പാലക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം 25ന് രാവിലെ 10ന് എം.ബി രാജേഷ് എം.പി നിര്‍വഹിക്കും. പുതുശ്ശേരി കൈലാസ് നഗര്‍ റിക്രിയേഷന്‍ ക്ലബ് - ലൈബ്രറി കെട്ടിടത്തിലാണ് പരിപാടി.
ഉദ്ഘാടനത്തിന് മുന്നോടിയായി രാവിലെ 9.30ന് പുതുശ്ശേരി കോപ്പറേറ്റീവ്  അര്‍ബണ്‍ ബാങ്ക് മുന്‍വശത്തുനിന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍, പൊതുജനങ്ങള്‍, പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജ്, എന്‍.എസ്.എസ് യൂനിറ്റ് വളണ്ടിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വാദ്യാഘോഷങ്ങളോടെ വിളംബരജാഥ ആരംഭിക്കും.
ജാഥ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. വിപിന്‍ദാസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധരായ ഡോ. എ. റോഹന്‍, ഡോ. വി.കെ.പി ഗീത എന്നിവരുടെ നേതൃത്വത്തില്‍ നേത്രരോഗ ബോധവല്‍ക്കരണ ക്യാംപും സൗജന്യ നേത്രപരിശോധനയും നടത്തും.
    ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ അന്ധതാനിവാരണ സമിതി, ആരോഗ്യകേരളം, അഹല്യ കണ്ണാശുപത്രി, അഹല്യ നേത്രബാങ്ക്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്, പുതുശ്ശേരി ജനസേവന ചാരിറ്റബിള്‍ സൊസൈറ്റി, പുതുശ്ശേരി കൈലാസ് നഗര്‍ റസിഡന്‍സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് 31-മത് ദേശീയ നേത്രദാന പക്ഷാചരണം നടക്കുന്നത്.
    ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ബിനുമോള്‍ അധ്യക്ഷയാവും.
 ഡെപ്യൂട്ടി ഡി.എം.ഒ  ഡോ. സി.കെ അനൂപ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത, ജില്ലാ ഓഫ്ത്താല്‍മിക് സര്‍ജന്‍ ഡോ. കെ.ജി സുമിത്ര, പേരൂര്‍ പി. രാജഗോപാലന്‍ പങ്കെടുക്കും.   




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  3 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  3 days ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  3 days ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  3 days ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  3 days ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  3 days ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  3 days ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  3 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  3 days ago