നിയമപരിധിയിലും കേരളംവേണ്ട
കര്‍ണാടകയുടെ പരിധിയിലാക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ ശുപാര്‍ശ നല്‍കി
ന്യൂഡല്‍ഹി: ലക്ഷദ്വീപിനെ കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയില്‍നിന്ന് മാറ്റി കര്‍ണാടക ഹൈക്കോടതിയുടെ പരിധിയിലാക്കാന്‍ നീക്കം. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ലക്ഷ്വദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ നടപടികള്‍ക്കെതിരേ കേരളത്തില്‍ കടുത്ത പ്രതിഷേധം രൂപപ്പെടുകയും, കേരളാ ഹൈക്കോടതിയില്‍ നിരവധി ഹരജികള്‍ എത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് അഡ്മിനിസ്‌ട്രേഷന്റെ നീക്കം. 11 റിട്ടുകള്‍ അടക്കം 23 ഹരജികളാണ് ലക്ഷദ്വീപുമായി ബന്ധപ്പെട്ട് കേരളാ ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അതേ സമയം, ലക്ഷദ്വീപിനെ കേരളാ ഹൈക്കോടതിയുടെ അധികാര പരിധിയില്‍ നിന്ന് മാറ്റാന്‍ ശിപാര്‍ശയില്ലെന്നും ഇതു സംബന്ധിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ലക്ഷദ്വീപ് ജില്ലാ കലക്ടര്‍ എസ്. അസ്ഗര്‍ അലി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."