HOME
DETAILS

കെ.സുധാകരനെതിരേ പിണറായി ഇനി പ്രതികരിച്ചേക്കില്ല; കോണ്‍ഗ്രസിലും ഭിന്നസ്വരം

  
backup
June 21 2021 | 05:06 AM

645135165-2

 

തിരുവനന്തപുരം: കോളജ് കാലത്തെ സംഭവങ്ങളുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്‌പോര് തുടര്‍ന്നേക്കില്ല. പറയാനുള്ളത് പറഞ്ഞുകഴിഞ്ഞ സാഹചര്യത്തില്‍ ഇനി കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് മുഖ്യമന്ത്രി എത്തിയെന്നാണ് പറയുന്നത്. സുധാകരനും മുഖ്യമന്ത്രിയും തമ്മിലുള്ള വാക്‌പോരില്‍ കോണ്‍ഗ്രസിനുള്ളിലും വ്യത്യസ്ത അഭിപ്രായമുണ്ട്. സുധാകരന്റെ വാര്‍ത്താസമ്മേളനത്തോടെ വിവാദം അവസാനിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞെങ്കിലും ഇന്നലെ ഫേസ്ബുക്ക് പോസ്റ്റുമായി സുധാകരന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനോട് നിരവധി നേതാക്കള്‍ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോള്‍ അണികളിലും ഒരുവിഭാഗം നേതാക്കളിലും പുതിയ ആവേശം കൈവന്നിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നുണ്ട്.


ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത് വീണുകിട്ടിയ അവസരമായാണ് സുധാകരന്‍ കണ്ടത്. അതാണ് ശക്തമായ ഭാഷയില്‍ അദ്ദേഹം തിരിച്ചടിച്ചത്. ഇതോടെ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും തമ്മില്‍ നേരിട്ടുള്ള പോര് എന്ന നിലയില്‍ കേരളരാഷ്ട്രീയം വഴിമാറുകയും ചെയ്തു. തന്റെ പ്രവേശനം ഇതിലൂടെ ഗംഭീരമാക്കാന്‍ കെ.സുധാകരന് കഴിഞ്ഞെങ്കിലും പിന്നിലുണ്ടായ അപകടം കോണ്‍ഗ്രസിന്റെ ഒരുവിഭാഗം നേതാക്കള്‍ തിരിച്ചറിയുകയും ചെയ്തു. മരംമുറി വിവാദവും ബി.ജെ.പിയുടെ കോഴയും കള്ളപ്പണം കടത്തലുമെല്ലാം ഇതോടെ അപ്രസക്തമാകുകയാണ് ചെയ്തത്. അതാണ് മരംമുറിയിലേക്ക് സംസ്ഥാന രാഷ്ട്രീയത്തെ തിരിച്ചെത്തിക്കുന്നതിന് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ളവര്‍ അത്തരത്തിലുള്ള പ്രതികരണവുമായി രംഗത്തെത്തിയത്. കെ.സുധാകരന്‍ പ്രധാന എതിരാളിയായി എത്തിയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സജീവ ചര്‍ച്ചയാക്കുന്നതിന് സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്‍മന്ത്രിമാരായ എ.കെ ബാലന്‍, എം.എ ബേബി, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ സുധാകരനെതിരേ രംഗത്തെത്തിയത്. രാഷ്ട്രീയം മുഖ്യമന്ത്രിയും കെ.സുധാകരനും തമ്മിലുള്ള വാക്‌പോരിലേക്ക് ചുരുക്കാതെ സര്‍ക്കാരിനും ഭരണത്തിനുമെതിരേയുള്ള നീക്കമാക്കി മാറ്റാനാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ ശ്രമം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago