വേനല്‍ മഴയിലും ശമിക്കാതെ ചൂട്; ഇനിയും കൂടും, രണ്ട് മുതല്‍ നാല് ,സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്
വേനല്‍ മഴയിലും ശമിക്കാതെ ചൂട്; ഇനിയും കൂടും, രണ്ട് മുതല്‍ നാല് ,സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: പലയിടങ്ങളില്ലും വേനല്‍മഴ തകര്‍ത്ത് പെയ്യുന്നുണ്ടെങ്കിലും സംസ്ഥാനത്ത് ചൂടിന് ശമനമില്ല. വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടിയേക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയും തുടരും. ഇന്നലെ കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ ചിലയിടങ്ങളില്‍ മെച്ചപ്പെട്ട മഴ കിട്ടി. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ലെങ്കിലും കിഴക്കന്‍ മേഖലകളില്‍ അടക്കം ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.
അതേമയം, കാലവര്‍ഷം തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും കൂടുതലിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. കേരളത്തിലും വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്. മെയ് 21 മുതല്‍ 25 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."