HOME
DETAILS
MAL
ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ആക്രമണം
backup
May 22 2023 | 06:05 AM
കോഴിക്കോട് നഗരത്തില്‍ യുവദമ്പതികള്‍ക്ക് നേരെ ആക്രമണം
കോഴിക്കോട്: നഗരത്തില്‍ ഞായറാഴ്ച്ച രാത്രി യുവദമ്പതികള്‍ക്ക് നേരെ ആക്രമണം. ഭാര്യയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തപ്പോഴാണ് അഞ്ചംഗ സംഘം ആക്രമിച്ചതെന്ന് ഇരിങ്ങാടന്‍പള്ളി സ്വദേശിയായ അശ്വിന് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി പത്തോടെയായിരുന്നു സംഭവം. സിനിമ കണ്ടതിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും ഇതിനിടെ ക്രിസ്ത്യന്‍ കോളജ് ട്രാഫിക് ജങ്ഷനില്‍ വച്ച് രണ്ട് ബൈക്കുകളായി പിന്തുടര്ന്നെത്തിയ അഞ്ചംഗ സംഘം ഇവരെ ശല്യം ചെയ്തു. അശ്വിന്റെ ഭാര്യയെ കളിയാക്കുകയും കണ്ണിറുക്കി കാണിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്ത അശ്വിനെ മര്‍ദിച്ചെന്നാണ് പരാതി. ഇതേക്കുറിച്ച് അശ്വിന് നടക്കാവ് പൊലിസ് സ്റ്റേഷനിലും സിറ്റി ട്രാഫിക് പൊലിസ് സ്റ്റേഷനിലും പരാതി നല്കി.
young-couple-attacked-in-kozhikode
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."