HOME
DETAILS

ഇ ട്രാക്ക് വഴി ഹജിന് അഞ്ചു ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവരെ വെള്ളിയാഴ്ച തെരഞ്ഞെടുക്കും

  
backup
June 21 2021 | 19:06 PM

513512-2

ജിദ്ദ: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇതിനകം അഞ്ചു ലക്ഷത്തിലേറെ പേര്‍ ഇ ട്രാക്ക് വഴി ഹജിന് രജിസ്റ്റര്‍ ചെയ്തതായി ഹജ് ഉംറ മന്ത്രാലയം അറിയിച്ചു. സഊദിക്കകത്തുള്ള 150 ലേറെ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഹജിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ 59 ശതമാനം പേര്‍ പുരുഷന്മാരും 41 ശതമാനം പേര്‍ സ്ത്രീകളുമാണ്. കഴിഞ്ഞ 13 മുതലാണ് ഹജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. 23ന് ബുധന്‍ രാത്രി പത്തു മണി വരെ രജിസ്‌ട്രേഷന് അവസരമുണ്ട്. പ്രാഥമിക രജിസ്‌ട്രേഷന്‍ നടത്തിയവരില്‍നിന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളവരെ വെള്ളിയാഴ്ച തെരഞ്ഞെടുക്കും. ഈ വര്‍ഷം 60,000 പേര്‍ക്കാണ് ഹജിന് അവസരമൊരുക്കുന്നത്. സ്വദേശികളും വിദേശികളുമായ സഊദിക്കകത്തുനിന്നുള്ള തീര്‍ഥാടകര്‍ക്കുമാത്രമായിരിക്കും അവസരം നല്‍കുകയെന്ന് ഹജ് ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.


അതേ സമയം മിനായിലെ മുന്നൊരുക്കങ്ങള്‍ ഉപ ഹജ് - ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുല്‍-ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത് സന്ദര്‍ശിച്ചു.
ഈ വര്‍ഷം മൂന്ന് കാറ്റഗറികളിലാണ് ഹാജിമാരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് .കാറ്റഗറി ഒന്നില്‍ ജംറയോട് ചേര്‍ന്നുള്ള മിന ടവറും , കാറ്റഗറി രണ്ടും മൂന്നും മിനായിലെ ടെന്റുകളിലുമാണ് ഹാജിമാര്‍ കഴിയേണ്ടത്. ശീതീകരിച്ച ടെന്റുകളിലെയും,ടവറിലെയും ഭക്ഷണം ഉള്‍പ്പെടയുള്ള മെനുകളും മന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ട് .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago
No Image

അടിയന്തരപ്രമേയവുമായി പ്രതിപക്ഷം : പി.എസ്.സി നിയമനം സർക്കാർ അട്ടിമറിക്കുന്നു

Kerala
  •  2 months ago
No Image

വയനാട് പുനരധിവാസം:  ധനസഹായം വൈകരുതെന്ന്‌ കേന്ദ്രത്തോട് ഹൈക്കോടതി

Kerala
  •  2 months ago
No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago