വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം: പ്രതിഷേധമറിയിച്ച് ബ്രസീല്‍
വിനീഷ്യസിനെതിരെ വംശീയ അധിക്ഷേപം: പ്രതിഷേധമറിയിച്ച് ബ്രസീല്‍
ബ്രസീലിയ: ലാലിഗ വീണ്ടും വംശീയാധിക്ഷേപത്തിന്റെ പേരില്‍ നിറം കെടുന്നു. റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെതിരായ വംശീയാതിക്രമങ്ങളില്‍ പ്രതിഷേധവുമായി ബ്രസീല്‍ ഭരണകൂടം രംഗത്തെത്തി. ബ്രസീലിലെ സ്പാനിഷ് അംബാസഡറെ വിളിച്ചാണ് പ്രതിഷേധം അറിയിച്ചത്. സ്പാനിഷ് ഭരണകൂടത്തിനും ലാ ലിഗ അധികൃതര്‍ക്കും ഔദ്യോഗികമായി പരാതി നല്‍കുമെന്നും ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.സ്പാനിഷ് അംബാസഡര്‍ സ്ഥലത്തില്ലെങ്കിലും ടെലഫോണ്‍ മുഖേന അവരെ വിളിച്ച് സംഭവത്തില്‍ സര്‍ക്കാരിന്റെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് ബ്രസീല്‍ വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
നിരന്തര വംശീയ ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. സംഭവത്തില്‍ ആവശ്യമായ നടപടികളുണ്ടാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റേഷ്യല്‍ ഈക്വാലിറ്റി മന്ത്രി ആന്യേല്‍ ഫ്രാങ്കോ സ്പാനിഷ്‌ലാ ലിഗ വൃത്തങ്ങള്‍ക്ക് നേരിട്ട ഔദ്യോഗിക പരാതി കൈമാറുമെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. സംഭവത്തില്‍ ഫുട്‌ബോള്‍ ലോകത്ത് വന്‍ പ്രതിഷേധം ഉയരുന്നതിനിടെയാണ് ബ്രസീല്‍ ഭരണകൂടത്തിന്റെ നടപടി.
വലന്‍സിയയുടെ ഹോം ഗ്രൗണ്ടായ മെസ്റ്റല്ല സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റയല്‍ 1-0നു പരാജയപ്പെട്ടിരുന്നു. മത്സരത്തിനായി ഗ്രൗണ്ടിലിറങ്ങിയപ്പോള്‍ മുതല്‍ വലന്‍സിയ ആരാധകരുടെ ഭാഗത്തു നിന്നുള്ള 'കുരങ്ങു വിളികളാണ്' വിനീഷ്യസിനെ എതിരേറ്റത്. സഹികെട്ട താരം റഫറിയോടും റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടിയോടും പരാതിപ്പെട്ടു. 70-ാം മിനിറ്റില്‍ വലന്‍സിയ ഗോള്‍ പോസ്റ്റിനു പിന്നിലെ ഗാലറിയില്‍നിന്ന് തന്നെ അധിക്ഷേപിച്ചയാളെ വിനീസ്യൂസ് റഫറിക്കു കാട്ടിക്കൊടുത്തു. 7 മിനിറ്റോളം മത്സരം തടസ്സപ്പെട്ടെങ്കിലും കളി തുടരാനാണ് റഫറി തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."