മരിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം
ജംഷീര്‍ പള്ളിക്കുളം
പാലക്കാട്: രാമനാട്ടുകര അപകടത്തില്‍ മരിച്ച ചെര്‍പ്പുളശേരി സംഘം ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലിസ്. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും ചെര്‍പ്പുളശേരി പൊലിസ് പറഞ്ഞു.
ഇവര്‍ മുന്‍പും കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നിട്ടുണ്ട്. സംഘത്തലവന്‍ ചരല്‍ ഫൈസല്‍ എന്നയാള്‍ക്ക് ബോലേറോയില്‍ എസ്‌കോര്‍ട്ട് പോയതാണ് ഇവരെന്നാണ് വിവരം. നിരവധി കേസുകളില്‍ പ്രതിയാണ് ചരല്‍ ഫൈസലെന്ന് പൊലിസ് പറയുന്നു. മരിച്ച അഞ്ച പേര്‍ക്കും പ്രാദേശിക അടുപ്പങ്ങളില്ല.
നിരവധി അടിപിടിക്കേസുകളിലും ഇവര്‍ പ്രതികളാണ്. വീടുകയറി ആക്രമിക്കല്‍, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയാണ് മരിച്ച താഹിര്‍. മരിച്ച നാസറിനെതിരേയും കേസുണ്ട്. മുഹമ്മദ് സാഹിര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്.
അപകടത്തില്‍ ദുരൂഹതയുണ്ടെന്നും വിമാനത്താവളത്തില്‍ പോയതാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ലെന്നും പരാതി നല്‍കുമെന്നും താഹിറിന്റെ മാതാപിതാക്കള്‍ പറഞ്ഞു. ഇവര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതാണെന്നതിന് പൊലിസിന് സ്ഥിരീകരണം ലഭിച്ചിട്ടില്ല.
21 കാരനായ താഹിറിന് 40 ലക്ഷം രൂപ കടമുണ്ടായിരുന്നെന്നും വിവരമുണ്ട്. ബൊലേറോ യാത്രികരായ പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളുമായ എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."