അധികാരരാഷ്ട്രീയത്തിലെ പ്രതികാരങ്ങള്‍
ഇടതുപക്ഷ ജനാധിപത്യമുന്നണി രണ്ടാംതവണയും അധികാരത്തില്‍ വരുന്നതിന് മുമ്പുവരെ രണ്ട് മുന്നണികള്‍ മാറി മാറി സംസ്ഥാനം ഭരിക്കുക എന്ന അലിഖിത നിലപാടായിരുന്നു കേരളം സ്വീകരിച്ചത്. അപവാദമായി സി.അച്യുതമേനോന്റെ നേതൃത്വത്തില്‍ ഐക്യ മുന്നണി എഴുപതുകളില്‍ രണ്ട് തവണ സംസ്ഥാനം ഭരിച്ചിട്ടുണ്ട്. അന്നും ബദ്ധവൈരികളെപ്പോലെ തന്നെയായിരുന്നു രാഷ്ട്രീയഗോദയില്‍ ഇരു മുന്നണികളും ഏറ്റുമുട്ടിയിരുന്നത്. രൂക്ഷമായ വാക്‌പോര് നടത്തുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പരസ്പരബഹുമാനവും ആദരവും നിലനിര്‍ത്തിയിരുന്നു.പനമ്പിള്ളി ഗോവിന്ദമേനോനും സി.എച്ച് മുഹമ്മദ് കോയയും സഭയില്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്കുപോലും സര്‍ഗാത്മകതയുടെ സ്പര്‍ശം ഉണ്ടായിരുന്നു. അവരൊരിക്കലും എതിര്‍പാര്‍ട്ടിയിലെ അംഗങ്ങളെ രാഷ്ട്രീയശത്രുക്കളായി കണ്ടില്ല.അവരെ തേജോവധം ചെയ്യാനും മുതിര്‍ന്നില്ല. ഒരു പൊതുസമ്മേളനത്തില്‍ എതിര്‍പാര്‍ട്ടിയിലെ ദേശീയ നേതാവിനെതിരേ തന്റെ പാര്‍ട്ടിയിലെ പ്രമുഖനേതാവ് വ്യക്തിപരമായി അധിക്ഷേപം ചൊരിയാന്‍ തുടങ്ങിയപ്പോള്‍ വേദിയിലുണ്ടായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഷട്ടപ്പ് എന്ന് തന്റെ നേതാവിന്റെ മുഖത്തുനോക്കി അലറിയതും അയാളോട് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതും പലരും മറന്നുകാണില്ല.
സര്‍ഗാത്മകമായിരുന്നു ഒരു കാലത്ത് നമ്മുടെ രാഷ്ട്രീയരംഗം. വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെയുള്ള കഥാപാത്രങ്ങളെ, പുസ്തകം വായിക്കാതിരുന്ന സാധരണക്കാര്‍ക്കുപോലും സുപരിചിതമാക്കിയത് സി.എച്ചിനെപ്പോലെയുള്ള, പനമ്പിള്ളി ഗോവിന്ദമേനോനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കളായിരുന്നു. സി.എച്ച് മുഹമ്മദ് കോയ മരിച്ചപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത് 'സുന്ദരമായ ഒരു കൊടുങ്കാറ്റ് നിലച്ചു' എന്നായിരുന്നു. അത്രമേല്‍ ഇഷ്ടമായിരുന്നു ആ കാലത്തെ രാഷ്ട്രീയ നേതാക്കളെ സാഹിത്യകാരന്മാര്‍ക്ക്.
സര്‍ഗാത്മക ലോകവുമായുള്ള ബന്ധം ഇന്നത്തെ നമ്മുടെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാതെ പോയതിന്റെ തിക്തഫലമാണ് രാഷ്ട്രീയകേരളം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ തമ്മിലുണ്ടായിരുന്ന ആരോഗ്യപരമായ മത്സരം വ്യക്തിഹത്യകളിലേക്കും പ്രതികാരത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന അഭിശപ്തകാലവും കൂടിയാണിത്. ഭരണത്തെയും അതിനുവേണ്ടി ദുരുപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാംസ്‌കാരിക നേതാക്കളുമായുള്ള വിനിമയം രാഷ്ട്രീയ നേതാക്കള്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ലോക ബോക്‌സിങ് താരം മുഹമ്മദലിയെ നമ്മുടെ നാട്ടിലെ കളിക്കാരനായി കണ്ട നേതാവ് പോലും നമുക്ക് ഇന്നുണ്ട്. വായനയും ലോകവിവരവും ഇന്നത്തെ പല രാഷ്ട്രീയ നേതാക്കള്‍ക്കും ഇല്ലാതെ പോകുന്നതിനാലാണ് ഇത്തരം 'ദുരന്തങ്ങള്‍' സംഭവിക്കുന്നത്.
രാഷ്ട്രീയപ്പാര്‍ട്ടി ഓഫിസുകള്‍ തല്ലിത്തകര്‍ക്കുന്നതിലേക്കും ബോംബെറിയുന്നതിലേക്കും വ്യക്തിഹത്യകളിലേക്കും ഇന്നത്തെ രാഷ്ട്രീയരംഗം അധഃപതിച്ചിരിക്കുന്നു.അതിന്റെ ഏറ്റവും രൗദ്ര മുഖമാണിപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പൊലിസാകട്ടെ ഒന്നുകില്‍ കാഴ്ചക്കാരുടെ റോളിലേക്ക് മാറുകയോ അല്ലെങ്കില്‍ അധികാര രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുകയോ ചെയ്യുന്നു. ജനങ്ങള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു താല്‍പര്യവുമില്ലന്ന് രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ മനസിലാക്കുന്നില്ല.
അധികാരരാഷ്ട്രീയം ഉപയോഗിച്ച് പ്രതിയോഗികളെ തകര്‍ക്കുന്ന നിലവാരത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണോ എന്ന് കരുതുന്നതില്‍ തെറ്റില്ല. ഉത്തരേന്ത്യയില്‍ മാത്രം കണ്ടുവരുന്ന പ്രതികാരരാഷ്ട്രീയം കേരളത്തിലേക്ക് പറിച്ചുനടുന്നത് ആപല്‍ക്കരമായിരിക്കും. എതിരാളികളെ അവിടത്തെ ബി.ജെ.പി ഭരണകൂടങ്ങള്‍ തൂത്തെറിയുന്നത് അവരുടെ കിടപ്പാടങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തുകൊണ്ടാണ്.
ബി.ജെ.പി ഭരണകൂടത്തിനെതിരേ നിര്‍ഭയനായി പോരാടുന്ന കോണ്‍ഗ്രസ് നേതാവാണ് രാഹുല്‍ഗാന്ധി. ദേശീയതലത്തില്‍ സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരേ നിലയുറപ്പിച്ച പതിപക്ഷനിരയില്‍ ഇടതുമുന്നണിയുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി രാഹുല്‍ ഗാന്ധിക്കുള്ള സുഹൃദ്ബന്ധം സുവിദിതമാണ്. അത്തരമൊരു ബന്ധം സി.പി.എമ്മുമായി കോണ്‍ഗ്രസ് ദേശീയതലത്തില്‍ നിലനിര്‍ത്തുമ്പോള്‍, പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ചു രാഹുല്‍ ഗാന്ധിയെചോദ്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതേ മുഹൂര്‍ത്തത്തില്‍ തന്നെ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫിസ് തല്ലിത്തകര്‍ക്കേണ്ട എന്ത് ആവശ്യമായിരുന്നു എസ്.എഫ്.ഐക്ക് ഉണ്ടായിരുന്നത്. അക്രമത്തെ സി.പി.എം നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ മൂലം അക്രമികളില്‍ പലരെയും പൊലിസ് പിടികൂടിയെങ്കിലും ഇത്തരമൊരു പ്രതികാര രാഷ്ട്രീയാക്രമണത്തിന് എസ്.എഫ്.ഐക്ക് പ്രേരണ നല്‍കിയിട്ടുണ്ടാവുക ഭരണം കൈയിലുണ്ടെന്ന ധൈര്യം തന്നെയായിരിക്കാം. ബഫര്‍ സോണില്‍ സുപ്രിം കോടതി വിധിക്കെതിരേ പരാതി ബോധിപ്പിക്കാനുണ്ടെങ്കില്‍ അത് സംസ്ഥാന സര്‍ക്കാര്‍ ആണ് ചെയ്യണ്ടതെന്ന് സുപ്രിം കോടതി തന്നെ വ്യക്തമാക്കിയിരിക്കെ, എന്താവശ്യമായിരുന്നു കല്‍പ്പറ്റയിലെ എം.പി ഓഫിസ് തല്ലിത്തകര്‍ക്കാന്‍ .
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി മന്ദിരത്തിലേക്ക് ബോംബെറിഞ്ഞതും അപലപനീയമാണ്. ബോംബെറിഞ്ഞ വ്യക്തിയെ കണ്ടെത്താന്‍ ഇതുവരെ പൊലിസിനു കഴിഞ്ഞിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുപോലും ബോംബെറിഞ്ഞതിന്റെ അഞ്ചാം ദിവസവും പ്രതി ഇരുട്ടില്‍ തന്നെ. അനുബന്ധമായി സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫിസ് തകര്‍ത്തതിനു പിന്നാലെ സി.പി.എം ഓഫിസുകള്‍ക്ക് നേരെയും വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതുകൊണ്ടൊക്കെ ഇരു പാര്‍ട്ടികള്‍ക്കും എന്ത് നേട്ടമാണ് ഉണ്ടായത്. പകയും പ്രതികാരവും ജ്വലിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞു എന്നതിലപ്പുറം എന്ത് പ്രയോജനമാണ് ഇരു പാര്‍ട്ടികള്‍ക്കും ഓഫിസ് ആക്രമണങ്ങള്‍ കൊണ്ടുണ്ടായത്?
ഇതിനൊക്കെ പുറമെയാണ് രാഷ്ട്രീയവിശ്വാസ്യത നഷ്ടപ്പെട്ട പി.സി ജോര്‍ജിനെ ഇരുമുന്നണികളും മുന്നില്‍ നിര്‍ത്തി തരാതരം ഉപയോഗിച്ചുപോന്നത്. ചീഫ് വിപ്പ് പോയിട്ട് പഞ്ചായത്ത് മെമ്പര്‍ പോലും ആകാന്‍ യോഗ്യതയില്ലാത്ത ഈ വ്യക്തിയെ പ്രതികാരരാഷ്ട്രീയത്തിന്റെ ആയുധമാക്കിയതില്‍ ഇരു മുന്നണികള്‍ക്കുമുള്ള പങ്ക് ചെറുതല്ല. ചില സ്ത്രീകളുടെ മൊഴികള്‍ മുഖവിലക്കെടുത്ത് ഭരണപക്ഷവും പ്രതിപക്ഷവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പ്രഹരങ്ങളും അനുപൂരകമായി സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികാര നടപടികളും ഒരിക്കലും ഈ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്കോ ഗുണത്തിനോ ഉപകരിക്കു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."