HOME
DETAILS

ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികള്‍ക്ക് ഗുരുതര പരുക്ക്

  
backup
August 22, 2016 | 11:04 PM

%e0%b4%ab%e0%b5%8d%e2%80%8c%e0%b4%b3%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%bf%e0%b4%b2%e0%b4%bf


ഗുരുവായൂര്‍: പടിഞ്ഞാറെ നടയില്‍ ഫ്‌ളാറ്റില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വൃദ്ധദമ്പതികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിലെ മൂന്നാം നിലയില്‍ ബി6 ശ്രീവൈകുണ്ഠം ഫ്‌ളാറ്റില്‍ ഇന്നലെ രാവിലെ 8.30നാണ് അപകടമുണ്ടായത്. ഇതിലെ താമസക്കാരായ തിരുവനന്തപുരം പൂജപ്പുര രാമമംഗലത്ത് വിഷ്ണുമംഗലം വീട്ടില്‍ സദാശിവന്‍ നായര്‍ (86), ഭാര്യ സത്യഭാമ (75) എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. ഇവരെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചില്ലുതകര്‍ത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ ഫയര്‍മാന്‍ മഹേഷിനും പരുക്കേറ്റു. ഇയാളുടെ കയ്യില്‍ അഞ്ച് തുന്നലിടേണ്ടിവന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഫയര്‍ഫോഴ്‌സിന്റെ രണ്ടു വണ്ടിയും എത്തി. നാട്ടുകാരും ഫയര്‍മാന്മാരും മൂന്നാംനിലയിലേക്കോടിക്കയറിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. ഫ്‌ളാറ്റില്‍ തീയും പുകയും നിറഞ്ഞതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബില്‍ഡിങില്‍ ഫയര്‍സേഫ്റ്റി സംവിധാനം പ്രവര്‍ത്തനക്ഷമമല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം പ്രയാസപ്പെടുത്തിയെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബില്‍ഡിങിനു പുറത്തെ ചില്ലുകള്‍ തകര്‍ത്താണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അകത്തുകയറിയത്. ഫ്‌ളാറ്റിനു പുറത്തെ ബാല്‍ക്കണിയിലായിരുന്നു ഗ്യാസ് സിലിണ്ടര്‍ വച്ചിരുന്നത്. ഗ്യാസ് പൊട്ടിത്തെറിച്ച് ഫ്‌ളാറ്റിലെ വാതിലുകളും ജനലുകളും തകര്‍ന്നു.
ടൈലുകള്‍ അടര്‍ന്ന് പൊട്ടിത്തെറിച്ചു. അടുക്കളയിലുണ്ടായിരുന്ന സാധനങ്ങള്‍ തൊട്ടടുത്ത് ബില്‍ഡിങ് പണി നടക്കുന്നിടത്തേക്ക് തെറിച്ചുപോയി.
ഏതാനും മാസമായി തിരുവനന്തപുരത്തെ വീട്ടിലായിരുന്ന സദാശിവന്‍നായരും ഭാര്യയും ഞായറാഴ്ച രാത്രിയാണ് തിരിച്ചെത്തിയത്. അധ്യാപകനായിരുന്ന സദാശിവന്‍നായര്‍ ഏഴു വര്‍ഷം മുമ്പാണ് ഇവിടെ ഫ്‌ളാറ്റ് വാങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിന്റർ സീസൺ ആരംഭിച്ചു; ബാല്‍ക്കണികളും മുറ്റവും അലങ്കരിച്ച് യുഎഇയിലെ കുടുംബങ്ങള്‍

uae
  •  5 minutes ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം പരിഹരിക്കണം; കൊല്‍ക്കത്തയില്‍ ബിഎല്‍ഒമാരുടെ കൂറ്റന്‍ റാലി 

National
  •  13 minutes ago
No Image

രക്തസാക്ഷി ദിനം: ആചാരങ്ങൾക്കുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ

uae
  •  14 minutes ago
No Image

പൊലിസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി: വ്യാജ പരാതിക്കാരിയായ സ്പാ ജീവനക്കാരി അറസ്റ്റിൽ; എസ്ഐ ഒളിവിൽ

crime
  •  28 minutes ago
No Image

വിജയ്‌യെ വിമര്‍ശിച്ച യൂട്യൂബര്‍ക്ക് മര്‍ദ്ദനം; നാല് ടിവികെ പ്രവര്‍ത്തകര്‍ അറസ്റ്റില്‍ 

National
  •  44 minutes ago
No Image

പ്രതീക്ഷയുടെ നെറുകൈയില്‍ ഒമാന്‍ സാറ്റ്1

oman
  •  an hour ago
No Image

നരഭോജിക്കടുവയുടെ ആക്രമണം; നീലഗിരിയിൽ 65-കാരിയെ കൊന്ന് ശരീരഭാഗങ്ങൾ ഭക്ഷിച്ചു

National
  •  an hour ago
No Image

ആകാശത്ത് ചാരമേഘം; കണ്ണൂർ-അബൂദബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു

uae
  •  an hour ago
No Image

പാസ്‌പോര്‍ട്ട് പുതുക്കാതെ ഇന്ത്യന്‍ എംബസി; കുവൈത്തില്‍ കുടുങ്ങി പ്രവാസി

Kuwait
  •  an hour ago
No Image

ഫ്ലാറ്റിൽ കോളേജ് വിദ്യാർത്ഥിനി മരിച്ച നിലയിൽ; ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്തിനായി തിരച്ചിൽ

crime
  •  an hour ago