HOME
DETAILS
MAL
ആലപ്പുഴയില്‍ 19കാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
backup
June 22 2021 | 09:06 AM
ആലപ്പുഴ: പത്തൊന്‍പതുകാരിയായ നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. വള്ളിക്കുന്നം വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്.
വീടിനുള്ളിലെ കുടപ്പുമുറിയിലാണ് സുചിത്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.30-യോടെയാണ് സുചിത്രയെ മരിച്ച നിലയില്‍ മുറിയ്ക്കുള്ളില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൈനികനാണ് സുചിത്രയുടെ ഭര്‍ത്താവ്. വിവാഹത്തിനായി നാട്ടിലെത്തിയ വിഷ്ണു കഴിഞ്ഞ ദിവസമാണ് തിരിച്ച് ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സമാന ആത്മഹത്യ സംഭവമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."