HOME
DETAILS
MAL
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ യഥാര്‍ഥ കൊവിഡ് മരണനിരക്ക് മറച്ചുവെക്കുന്നു: ആഞ്ഞടിച്ച് അഖിലേഷ് യാദവ്
backup
June 22 2021 | 11:06 AM
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. സര്‍ക്കാര്‍ യഥാര്‍ഥ കൊവിഡ് കണക്കുകള്‍ മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിലൂടെ സര്‍ക്കാര്‍ തങ്ങളുടെ യഥാര്‍ഥ മുഖം മറച്ചുവെക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്ന് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 31 വരെ ഉത്തര്‍ പ്രദേശിലെ 24 ജില്ലകളില്‍ കൊവിഡ് മൂലമുള്ള മരണങ്ങള്‍ ഔദ്യോഗിക കണക്കുകളേക്കാള്‍ 43 മടങ്ങാണെന്ന റിപോര്‍ട്ടുകള്‍ വന്നതിന് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം. ഒമ്പത് മാസക്കാലത്തെ ഈ ജില്ലകളിലെ ഔദ്യോഗിക കണക്കുകളും വിവരാകാശ നിയമം വഴി കൊടുത്ത അപേക്ഷയില്‍ ലഭിച്ച സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മരണത്തിന്റെ കണക്കും തമ്മില്‍ താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."