HOME
DETAILS
MAL
ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി സഊദിയിൽ മരണപ്പെട്ടു
backup
July 05 2022 | 02:07 AM
റിയാദ്: തുടർ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ മലയാളി സഊദിയിൽ മരണപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ശിവദാസൻ (62) ആണ് ഉനൈസയിൽ മരണപ്പെട്ടത്.
തുടർ ചികിത്സക്ക് വേണ്ടി നാട്ടിലേക്ക് പോകവേ എയർപോർട്ടിൽ വെച്ച് അസുഖം കൂടിയതിനാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബുറൈദ കിങ് ഫഹദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."