കാറിന്റെ മുകളിൽ കയറിയിരുന്ന് നവവധുവിന്റെ യാത്ര; കയ്യോടെപൊക്കി 15,500 രൂപ പിഴയിട്ട് പൊലിസ്
ലക്‌നോ: വിവാഹങ്ങൾ ആഘോഷമാക്കാൻ വൈവിധ്യങ്ങളായ കാര്യങ്ങൾ ചെയ്‌ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്. ഇത്തരത്തിൽ ആഘോഷം അല്പം കൂടി പുലിവാല് പിടിച്ചിരിക്കുകയാണ് യുപിയിലെ ഒരു നവവധു. കാറിന്റെ മുകളിൽ കയറിയിരുന്നുള്ള വധുവിന്റെ യാത്രയാണ് പുലിവാലായത്.
വർദ്ദിക ചൗധരി എന്ന യുവതിയാണ് കാറിന്റെ ബോണറ്റിൽ കയറിയിരുന്ന് വിവാഹ വസ്ത്രത്തിൽ യാത്ര ചെയ്‌തത്. എന്നാൽ ഇത്തരത്തിൽ സഞ്ചരിക്കുന്ന വാഹനത്തിന് മുകളിൽ കയറിയിരുന്ന യുവതിയെ പൊലിസ് കാണുകയും ഫൈൻ ഈടാക്കുകയും ചെയ്‌തു. 15,500 രൂപയാണ് പിഴ ചുമത്തിയത്.
ട്വിറ്ററിൽ പ്രചരിച്ച വീഡിയോയിലാണ് യുവതിക്ക് പിഴ ലഭിച്ച വിവരം പുറത്തുവന്നത്. സോഷ്യൽ മീഡിയയിൽ വൈറൽ ആകാൻ വേണ്ടി വർദ്ദിക ചൗധരി നടത്തിയ ധീരമായ സ്റ്റണ്ട് പക്ഷെ നിയമത്തിന് മുന്നിൽ തെറ്റായിരുന്നു. ഡ്രൈവറുടെ കാഴ്ചമറക്കും വിധം അപകടകരമായ രീതിയിൽ യാത്രചെയ്തതിനാണ് പൊലിസ് ഇവരെ പിടികൂടിയത്. തുടർന്ന് പിഴ ചുമത്തുകയായിരുന്നു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്‌ചാറ്റ് എന്നിവയിൽ പോസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു വർദ്ദിക ചൗധരി വീഡിയോ ചിത്രീകരിച്ചത്. ഈനാൽ പ്രയാഗ്‌രാജിലെ ട്രാഫിക് പൊലിസ് ഇവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് വിവാഹദിനത്തിൽ തന്നെ പിഴ ചുമത്തി.
കൂടുതൽ അന്വേഷണത്തിൽ വധുവിന് 17,000 രൂപ പിഴ ചുമത്തിയതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായല്ല ഒരു വധു തന്റെ വിവാഹത്തെ അവിസ്മരണീയമാക്കാൻ വ്യത്യസ്ത വഴികൾ തേടുന്നത്. കഴിഞ്ഞ മാസം, ഉത്തർപ്രദേശിൽ ഒരു വധു വിവാഹച്ചടങ്ങിൽ റിവോൾവറിൽ നിന്ന് വെടിയുതിർത്തത് വിവാഹം ആഘോഷിച്ചിരുന്നു. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."