വര്‍ഗീയതക്കെതിരേയുള്ള പുസ്തകപ്രദര്ശനം പൊലിസ് തടഞ്ഞു
മട്ടന്നൂര്‍:വര്‍ഗീയതക്കെതിരെ കാംപസുകളില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ പുസ്തക പ്രദര്‍ശനം പൊലിസ് തടഞ്ഞു. ഇതേ തുടര്‍ന്ന് കാംപസില്‍ പൊലിസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തുംതള്ളും നടന്നു. ഇന്നലെ രാവിലെയാണ് പ്രിന്‍സിപ്പലിന്റെ അനുമതി ഇല്ലാതെ കോളജ് ഓഫിസിനുമുന്‍പില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പുസ്തകം പ്രദര്‍ശനവും നടത്തിയത്. ഇതുനീക്കണമെന്നു പ്രിന്‍സിപ്പല്‍ ടി.എന്‍ രമാദേവി എസ്.എഫ്.ഐ നേതാക്കളോട് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ മാറ്റാത്തതിനാല്‍ പ്രിന്‍സിപ്പല്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മട്ടന്നൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ പൊലിസെത്തിയത്. പുസ്തകം മാറ്റാന്‍ പൊലിസ് ആവിശ്യപ്പെട്ടപ്പോള്‍ നേതാക്കള്‍ തയാറാവാത്തതിനെ തുടര്‍ന്ന് പൊലിസ് ബലം പ്രയോഗിച്ചുപുസ്തകം മാറ്റി. ഇതിനിടയിലാണ് എസ്.എഫ്.പ്രവര്‍ത്തകരും പൊലിസുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് നേതാക്കളായ മുഹമ്മദ് സിറാജ്, മുഹമ്മദ് അഫ്സല് ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ്ചെയ്ത് നീക്കി. പുസ്തകങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മട്ടന്നൂര്‍ സി.ഐ ഷജു ജോസഫ്, എസ്.ഐ ബിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."