ഐ.എസ്.ആര്.ഒ ചാരക്കേസ് ഗൂഢാലോചന; സി.ബി മാത്യൂസും ആര്.ബി ശ്രീകുമാറും പ്രതികള്‍
തിരുവനന്തപുരം: ഐ.എസ്.ആര്.ഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര് ബി ശ്രീകുമാറും പ്രതികള്‍. കേസില്‍ സി.ബി.ഐ എഫ്ഐആര്‍ സമര്‍പ്പിച്ചു.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര് സമര്‍പ്പിച്ചത്. കേരളാ പൊലിസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെ കേസില്‍ പ്രതി ചേര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൂഡാലോചനയ്ക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്.
കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുള്ള സുപ്രിം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സിബിഐയുടെ നടപടി
പേട്ട സി.ഐ ആയിരുന്ന എസ്. വിജയന് ആണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി. ആര് രാജീവന്, എസ്ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."