HOME
DETAILS

ഞങ്ങളും പച്ചയായ മനുഷ്യരാണ്, അതിനുംമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്: പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എം.സി ജോസഫൈന്‍

  
backup
June 24, 2021 | 9:13 AM

never-misbehaved-to-anyone-m-c-josephine-2021

കൊല്ലം:ഗാര്‍ഹിക പീഡനത്തെക്കുറിച്ചു പരാതിപ്പെട്ട സ്ത്രീയോടു മോശമായി പെരുമാറിയിട്ടില്ലെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍.ആരോപണം താന്‍ നിഷേധിക്കുകയാണെന്ന് പറഞ്ഞ ജോസഫൈന്‍ സംഭവത്തില്‍ സ്വയം ന്യായീകരിച്ചു. 'ഞങ്ങളും പച്ചയായ മനുഷ്യരാണ് ഓരോ ദിവസവും ഞങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നത്. കാരണം അത്രമാത്രം സ്ത്രീകളാണ് ദിവസവും വിളിക്കുന്നത്'.- ജോസഫൈന്‍ പറഞ്ഞു.

എല്ലായിടത്തും വനിതാ കമ്മിഷന് പെട്ടന്ന് ഓടിയെത്താനാവില്ല. അതുകൊണ്ടാണ് പൊലിസില്‍ പരാതിപ്പെടാന്‍ പറയുന്നതെന്നും അവര്‍ വിശദീകരിച്ചു.

എല്ലാ സ്ത്രീകളും ഒരുപോലെയല്ല പരാതി പറയാന്‍ വിളിക്കുന്നത്. പലപ്പോഴും ഉച്ചത്തില്‍ സംസാരിക്കേണ്ടി വന്നിട്ടുണ്ട്. തികഞ്ഞ ആത്മാര്‍ഥതയോടെയാണ് പൊലിസില്‍ പരാതിപ്പെടാന്‍ ആവശ്യപ്പെട്ടതെന്നും ജോസഫൈന്‍ പറഞ്ഞു.

മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു യുവതിയോട് ജോസഫൈന്റെ വിവാദ പ്രതികരണം.എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.

എന്ത് കൊണ്ട് പൊലിസില്‍ പരാതിപ്പെട്ടില്ലെന്ന് എം.സി ജോസഫൈന്റെ ചോദ്യത്തിന് ആരെയും അറിയിച്ചില്ലെന്ന് പരാതിക്കാരി മറുപടി നല്‍കി.എന്നാല്‍ പിന്നെ അനുഭവിച്ചോ എന്നാണ് എം.സി.ജോസഫൈന്‍ പ്രതികരിച്ചത്.

തുടക്കം മുതല്‍ അസ്വസ്ഥതയോടെയും ദേഷ്യത്തോടെയുമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷ പീഡന പരാതി ഉന്നയിച്ച ആളോട് സംസാരിക്കുന്നത്. ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോടും രൂക്ഷമായി പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  6 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  6 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  6 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  6 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  6 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  6 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  6 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  6 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  6 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  6 days ago