HOME
DETAILS

മട്ടന്നൂരില്‍ വീട്ടില്‍ സ്‌ഫോടനം; അസം സ്വദേശി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്

  
backup
July 06 2022 | 14:07 PM

explosion-at-house-in-mattannur-native-of-assam-died-one-seriously-injured

കണ്ണൂര്‍: കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഒരു മരണം. മട്ടന്നൂര്‍ പത്തൊന്‍പതാം മൈലിലെ വീട്ടിലെ സ്‌ഫോടനത്തില്‍ അസം സ്വദേശി ഫസല്‍ ആണ് മരിച്ചത്. സുഹൃത്ത് ഷുഹൈദുലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയിലാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് വിവരം. ഇവര്‍ താമസിച്ച വീട്ടില്‍ ആക്രിസാധനങ്ങളും സൂക്ഷിച്ചിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തിവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."