സ്വര്‍ണത്തിന് സുരക്ഷയൊരുക്കാന്‍ ക്വട്ടേഷനെടുത്തത് 25,000 രൂപക്ക്
കൊണ്ടോട്ടി: രാമനാട്ടുകരയില്‍ അപകടത്തില്‍പെട്ട ചെറുപ്പളശ്ശേരി സംഘം സ്വര്‍ണത്തിന് സുരക്ഷയൊരുക്കാന്‍ വാങ്ങിയത് 25,000 രൂപ. മൂന്ന് വാഹനങ്ങളില്‍ 15 അംഗമാണ് ചെര്‍പ്പളശ്ശേരിയില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ കരിപ്പൂരിലെത്തിയിരുന്നത്.
ചെറുപ്പളശ്ശേരി സംഘത്തിലെ മുബഷിറാണ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ദുബൈയില്‍ നിന്നാണ് മുബഷിറിന് ക്വട്ടേഷന്‍ കിട്ടിയത്. ഇതിന് ഫൈസലിന്റെ സഹായം തേടുകയായിരുന്നു. കൊടുവള്ളിയിലേക്കുള്ള സ്വര്‍ണം സ്ഥിരമായി വഴയില്‍വച്ച് തട്ടിയെടുക്കുന്നത് കണ്ടതോടെയാണ് ദുബൈയിലെ കള്ളക്കടത്ത് സംഘം സുരക്ഷയൊരുക്കാന്‍ ആവശ്യപ്പെട്ടത്. ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനികളൊഴികെയുള്ളവര്‍ക്ക് ആയിരം രൂപയാണ് കൂലി. ഇതിന് പുറമെ ഭക്ഷണവും വാഹനത്തിന് ഇന്ധനക്കൂലിയും നല്‍കിയിരുന്നു.
കരിപ്പൂരില്‍ വന്നിറങ്ങുന്ന സ്വര്‍ണം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ നേരത്തേയും ചെറുപ്പളശ്ശേരി സംഘം ക്വട്ടേഷന്‍ ഏറ്റെടുത്തിരുന്നു. മൂന്ന് വാഹനങ്ങളില്‍ എത്തിയ സംഘം ഒരു വാഹനം വിമാനത്താവളത്തിനകത്താണ് പാര്‍ക്ക് ചെയ്തിരുന്നത്. മറ്റു രണ്ട് വാഹനങ്ങള്‍ പുറത്തായിരുന്നു. ഇതിനിടയിലാണ് കണ്ണൂരില്‍നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘമെത്തിയത്. സ്വര്‍ണം പിടിക്കപ്പെട്ടതോടെ കണ്ണൂര്‍ സംഘം മടങ്ങി. എന്നാല്‍ ഇത് സ്വര്‍ണം തട്ടിയെടുത്ത് മടങ്ങുകയാണെന്ന് കരുതി ചെറുപ്പളശ്ശേരി സംഘം പിറകെ പോവുകയായിരുന്നു. പിന്നീട് രാമനാട്ടുകരയില്‍ നിന്ന് മടങ്ങുന്ന വഴിയാണ് അപകടത്തില്‍ പെട്ടത്.
സ്വര്‍ണക്കടത്ത് കേസില്‍ മുങ്ങിയ രണ്ട് പേര്‍ക്കായി പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.ചെറുപ്പളശ്ശേരി സ്വദേശികളായ സുഹൈല്‍,ഷഫീര്‍ എന്നിവരാണ് ഒളിവിലുള്ളത്. ഇവര്‍ ഉപേക്ഷിച്ച കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.കാറില്‍നിന്ന് പ്രതികളുടേതെന്ന് കരുതുന്ന വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. കേസില്‍ എട്ട് പേരെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.അഞ്ച് പേര്‍ രാമനാട്ടുകരയിലെ അപകടത്തില്‍ മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."