പാര്‍ലമെന്റിന് മുന്നിലെ സമരം; ഗുസ്തി താരങ്ങളെ പൊലിസ് അറസ്റ്റ് ചെയ്തു
ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ വന്‍ സംഘര്‍ഷം. ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ഗുസ്തി താരങ്ങള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. ബാരിക്കേഡുകള്‍ കടന്നെത്തിയ താരങ്ങള്‍ക്കെതിരെ പൊലിസ് ബലം പ്രയോഗിക്കുകയും, വലിച്ചിഴക്കുകയും, ശേഷം അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.
സാക്ഷി മാലിക്ക് അടക്കമുളള പല പ്രമുഖ ഗുസ്തിതാരങ്ങളേയുെ പൊലിസ് അറസ്റ്റ് ചെയ്‌തെന്നുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
അതേസമയം പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ ഗുസ്തി താരങ്ങളുടെ പ്രതിഷേധപരിപാടിയായ 'മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത്' നടത്തുമെന്ന് നേരത്തെ സമരക്കാര്‍ അറിയിച്ചിരുന്നു.
सोनिया दुहन आपकी इन हरकतों से डरने वाली है ना झुकने वाली है ना रुकने वाली है।
— Sonia Doohan office (@soniadoohan) May 28, 2023
मैं आखिरी सांस तक महिलाओं की इज्जत के लडूंगी चाहें मुझे मरना पड़े।#पहलवान_देश_की_शान #महिला_सम्मान_महापंचायत @DoohanSonia @BajrangPunia @Phogat_Vinesh @SakshiMalik pic.twitter.com/5xhXnolCzG
VIDEO | Scuffle between farmer leaders and police at Ghazipur border. Delhi's borders have been barricaded in view of farmers and women coming to the national capital to attend the 'Mahila Samman Mahapanchayat' called by protesting wrestlers. pic.twitter.com/UnL1pxu8TB
— Press Trust of India (@PTI_News) May 28, 2023
പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ പോലീസ് അനുവദിച്ചില്ലെങ്കില്‍ പോലീസ് തടയുന്നിടത്ത് വെച്ച് മഹാപഞ്ചായത്ത് നടത്തുമെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തങ്ങള്‍ ബാരിക്കേഡ് തകര്‍ത്തിട്ടില്ലെന്ന് ഗുസ്തി താരം ബജ്‌റംഗ് പുനിയ പറഞ്ഞു. പാര്‍ലമെന്റിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചില്ല. തുടര്‍ന്ന് ചില പ്രതിഷേധക്കാര്‍ ബാരിക്കേഡ് ചാടി മുന്നോട്ട് നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights:police stopped the march of wrestler and arrested
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."