അറബ് രാജ്യങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സംയുക്ത റെയില്‍വേ; റിപ്പോര്‍ട്ട്
അറബ് രാജ്യങ്ങളെ ബന്ധിപ്പിച്ച് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സംയുക്ത റെയില്‍വേ
ഈ അവിശ്വസനീയമായ റിപ്പോര്‍ട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുണ്ടാക്കിയേക്കാവുന്ന മാറ്റം ഊഹിക്കാവുന്നതിലും അപ്പുറമാണ്. അറബ് രാജ്യങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കപ്പല്‍ പാതകള്‍ വഴി റെയില്‍വേ ശൃംഖല എന്ന ഇന്‍ഫ്രാസ്ട്രക്ചര്‍. യുഎസ്എ, സഊദി അറേബ്യ, യുഎഇ, ഇന്ത്യ എന്നിവ ചേര്‍ന്ന് ഗള്‍ഫ്, അറബ് രാജ്യങ്ങളെ റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുകയും കപ്പല്‍ പാതകള്‍ വഴി ഇന്ത്യയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു സംയുക്ത ഇന്‍ഫ്രാസ്ട്രക്ചര്‍ ഉടന്‍ വികസിപ്പിക്കാനുള്ള സാധ്യതയുണ്ട്.
ഈ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ (എന്‍എസ്എ) സഊദി അറേബ്യയില്‍ യോഗം ചേരുന്നതിനാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള നിര്‍ദ്ദേശം ഞായറാഴ്ച ചര്‍ച്ച ചെയ്യാമെന്ന് ആക്‌സിയോസിന്റെ റിപ്പോര്‍ട്ട് പറയുന്നു. 'ലെവന്റിലെയും ഗള്‍ഫിലെയും അറബ് രാജ്യങ്ങളെ റെയില്‍വേ ശൃംഖല വഴി ബന്ധിപ്പിക്കുന്നതും ഗള്‍ഫിലെ തുറമുഖങ്ങളിലൂടെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നതും ഈ സംരംഭത്തില്‍ ഉള്‍പ്പെടുമെന്നും പ്രസിദ്ധീകരണത്തില്‍ പറയുന്നു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ സൗദി,യുഎഇ,ഇന്ത്യ എന്‍എസ്എകളുടെ യോഗം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഈ ആശയം മുന്നോട്ട് കൊണ്ടുപോകാനുമാണ്‌സാധ്യത. ഇന്ത്യ, ഇസ്രായേല്‍, യുഎസ്, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന I2U2 എന്ന മറ്റൊരു ഫോറത്തിലാണ് 18 മാസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു സംയുക്ത ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാമിന്റെ ചര്‍ച്ചകള്‍ മുന്നോട്ട് വന്നത്. 2021 അവസാനത്തോടെ സ്ഥാപിതമായ ഫോറം മിഡില്‍ ഈസ്റ്റിലെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
ലോകത്ത് ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനുള്ള മധ്യപൂര്‍വേഷ്യയിലെ പ്രധാന സംരംഭങ്ങളിലൊന്നായി റെയില്‍വേ പദ്ധതി യുഎസ് ചര്‍ച്ച ചെയ്യുന്നതായി അമേരിക്കന്‍ വാര്‍ത്താ വെബ്‌സൈറ്റ് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."