കാറിന്റെ ബ്രേക്ക് പോയാല്‍ എങ്ങനെ വാഹനം നിര്‍ത്താം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
how to stop car if breakes are Broken
കാറിന്റെ ബ്രേക്ക് പോയാല്‍ എങ്ങനെ വാഹനം നിര്‍ത്താം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
കാര്‍ ഓടിച്ച് കൊണ്ടിരിക്കുന്ന വേളയില്‍വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുക എന്നത് വാഹനം ഓടിക്കുന്നവരുടെയെല്ലാം പേടി സ്വപ്‌നമാണ്. ജീവിതത്തില്‍ അത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നാല്‍ പരിഭ്രമം ഒഴിവാക്കി അത്തരം സാഹചര്യങ്ങളെ സമചിത്തതോടെ നേരിടുകയാണ് വേണ്ടത്. ഇത്തരം സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചു കഴിഞ്ഞാല്‍ വലിയ അപകടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ സാധിക്കും.
കാര്‍ ഓടിക്കുന്നതിനിടയില്‍ ബ്രേക്ക് തകരാറിലാവുകയാണെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങള്‍ അടിയന്തരമായി ചെയ്യേണ്ടതുണ്ട്
ഗിയര്‍ ഡൗണ്‍ ഷിഫ്റ്റ് ചെയ്യുക
കാര്‍ ഓടിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ബ്രേക്ക് തകരാറിലാണ് എന്ന് മനസിലാല്‍ കാറിന്റെ വേഗത കുറക്കാനായി ഡൗണ്‍ഷിഫ്റ്റ് ഉപയോഗിക്കാം. ഇത്തരത്തില്‍ ഗിയറുകള്‍ ഒറ്റയടിക്ക് ഡൗണാക്കുന്നതിന്റെ ഫലമായി കാറിന്റെ വേഗത കുറയുന്നതാണ്. ഇത്തരത്തില്‍ വേഗത കുറഞ്ഞ വാഹനം ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്താന്‍ സാധിക്കുന്നതാണ്.
ഹാന്‍ഡ് ബ്രേക്ക്
ബ്രേക്ക് പോകുന്ന സാഹചര്യത്തില്‍ കാറിന്റെ വേഗത കുറക്കുന്നതിനായി ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ചായിരിക്കണം. വേഗതയില്‍ സഞ്ചരിക്കുന്ന കാറിന്റെ ഹാന്‍ഡ് ബ്രേക്ക് മൊത്തമായി വലിക്കുന്നത് അപകടത്തിന് ഇടയാകും. ഇത്തരം സാഹചര്യങ്ങളില്‍ പകുതി മാത്രമെ ഹാന്‍ഡ് ബ്രേക്ക് വലിക്കാന്‍ പാടുളളൂ. എന്നാല്‍ ചെറിയ വേഗതയിലാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ പൂര്‍ണമായും ഹാന്‍ഡ് ബ്രേക്ക് വലിച്ച് വാഹനം നിര്‍ത്താവുന്നതാണ്.
ബ്രേക്ക് പമ്പ് ചെയ്യല്‍
ബ്രേക്ക് തകരാറിലാണ് എന്ന് ബോധ്യപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും പെഡല്‍ വേഗത്തില്‍ ചവിട്ടി ബ്രേക്ക് പമ്പ് ചെയ്യേണ്ടതാണ്. പെഡലില്‍ നിരന്തരം ചവിട്ടുകയും കാലെടുക്കുകയും ചെയ്തുകൊണ്ടാണ് ബ്രേക്ക് പമ്പ് ചെയ്യേണ്ടത്. ഇത് വഴി ചെറിയ തോതില്‍ ബ്രേക്ക് തിരികേ ലഭിക്കുന്നതിനും അപൂര്‍വമായി ബ്രേക്ക് പൂര്‍ണമായും തിരികെ കിട്ടുന്നതിനും കാരണമാകുന്നു.
ബ്രേക്ക് പമ്പ് ചെയ്യുക എന്നതാണ് ബ്രേക്ക് നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം. ഈ രീതി ഫലപ്രദമായില്ലെങ്കില്‍ മാത്രമാണ് ഗിയര്‍ ഷിഫ്റ്റിങ്ങും, അല്ലെങ്കില്‍ ഹാന്‍ഡ് ബ്രേക്ക് ഉപയോഗവും പരീക്ഷിച്ച് നോക്കേണ്ടത്. വാഹനത്തിന്റെ നിയന്ത്രണം ഉറപ്പാക്കിയതിന് ശേഷം മാത്രമെ ഇത്തരം മേല്‍ പറഞ്ഞ കാര്യങ്ങള്‍ ചെയ്യാവൂ.
Content Highlights: how to stop car if breakes are Broken
കാറിന്റെ ബ്രേക്ക് പോയാല്‍ എങ്ങനെ വാഹനം നിര്‍ത്താം; ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."