ഇടുക്കിയില്‍ മരംമുറിച്ച് കടത്തിയ സംഭവം:സി.പി.ഐ നേതാവ് ഉള്‍പ്പടെ മുന്ന് പേര്‍ക്കെതിരേ കേസ്
ഇടുക്കി: ഇടുക്കിയിലെ സി.എച്ച്.ആര് മേഖലയിലെ മരംമുറിച്ച് കടത്തിയ സംഭവത്തില്‍ സി.പി.ഐ നേതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തു. സിപിഐ നേതാവും കാഞ്ചിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി ആര് ശശി ഉള്‍പ്പടെയുള്ളവരെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. അഞ്ച് ടണ്‍ മരങ്ങള്‍ അനധികൃതമായി വെട്ടിക്കടത്തിയെന്നാണ് കേസ്.
വി ആര് ശശി, സ്ഥലമുടമ മോഹനന്, മരംവെട്ടിയ സുധീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. വി ആര് ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളില്‍ നിന്ന് മരംവെട്ടുന്നതിന് മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങള്‍ വെട്ടുകയായിരുന്നു.
കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്. മരംമുറിച്ചവരെയും പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."