പരീക്ഷകള്‍ നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം: കെ.എസ്.യു
കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി, സര്‍വകലാശാല പരീക്ഷകള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ ഉള്‍ക്കൊള്ളാതെ ഓഫ്‌ലൈന്‍ പരീക്ഷയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ നടപടിക്കെതിരേ തിങ്കളാഴ്ച വിദ്യാഭ്യാസ ഓഫിസുകള്‍ക്ക് മുന്നില്‍ കെ.എസ്.യു പ്രതിഷേധ ധര്‍ണ നടത്തുമെന്നും അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ഹയര്‍ സെക്കന്‍ഡറി, യു.ജി, പി.ജി, ഡിപ്ലോമ, പ്രൊഫഷനല്‍ പരീക്ഷകള്‍ നടത്തുന്നത്. മതിയായ ലാബ് പരിശീലനം പോലും ലഭിക്കാതെയാണ് 28ന് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷയെന്നും അഭിജിത് പറഞ്ഞു.
സന്നദ്ധ സംഘടനകളെ സമീപിക്കാതെ സര്‍ക്കാര്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും സൗജന്യമായി പഠനോപകരണങ്ങള്‍ വിതരണം ചെയ്യണം. എല്‍.പി, യു.പി, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ അഡൈ്വസ് മെമ്മോ കിട്ടിയ അധ്യാപകരെ നിയമിക്കാന്‍ നടപടിയെടുക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."