തളിക്കുളം ബാറിലെ കൊലപാതകം: ഏഴു പേര്‍ അറസ്റ്റില്‍
തൃശൂര്‍: തളിക്കുളം ബാറിലെ കൊലപാതകത്തില്‍ ഏഴു പേര്‍ അറസ്റ്റില്‍. തളിക്കുളത്തെ ബാറിലുണ്ടായ കത്തിക്കുത്തില്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജു കൊല്ലപ്പെട്ട സംഭവത്തില്‍ കാട്ടൂര്‍ സ്വദേശികളായ അജ്മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്ണു, അമല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും പൊലിസ് കണ്ടെടുത്തു.
ബാര്‍ ജീവനക്കാരന്‍ വിളിച്ചു വരുത്തിയ ക്വട്ടേഷന്‍ സംഘമാണ് കൊല നടത്തിയതെന്ന് പൊലിസ് പറയുന്നു. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടിച്ചതിന്റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. ബാറുടമയുടെ സഹായി ബൈജുവിനെയാണ് സംഘം കൊലപ്പെടുത്തിയത്.
പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയാണ് കൊല്ലപ്പെട്ട ബൈജു( 40 ). കത്തിക്കുത്തില്‍ ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലും അനന്തുവിനെ തൃശൂരിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാര്‍ ഹോട്ടല്‍ തുടങ്ങിയത്. ബില്ലില്‍ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മില്‍ വഴക്കുണ്ടായി. പ്രശ്‌നത്തില്‍ ഇടപെടാന്‍ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വരുത്തിയതായിരുന്നു. തുടര്‍ന്നാണ് ബൈജുവിന് കുത്തേല്‍ക്കുന്നത്.
ബൈജുവിന്റെ മൃതദേഹം വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."