തിരുവനന്തപുരത്ത് ചെള്ളുപനി ബാധിച്ച് പതിനൊന്നുകാരന്‍ മരിച്ചു; രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് വീണ്ടും മരണം. കിളിമാനൂര്‍ സ്വദേശികളായ രതീഷ്-ശുഭ ദമ്പതികളുടെ മകന്‍ സിദ്ധാര്‍ഥ് ആണ് മരിച്ചത്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്.
ഒരാഴ്ചക്ക് മുമ്പാണ് സിദ്ധാര്‍ഥ് പനി ബാധിച്ച് ചികില്‍സ തേടിയത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്. എന്നാല്‍ മൃഗങ്ങളില്‍ ഇത് രോഗമുണ്ടാക്കുന്നില്ല. ചെറുപ്രാണികളായ മൈറ്റുകളുടെ ലാര്‍വ ദശയായ ചിഗ്ഗര്‍ മൈറ്റുകള്‍ വഴിയാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്.
ഈ മാസം ഇതുവരെ മാത്രം 70പേര്‍ക്കാണ് സ്‌ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. 15പേര്‍ രോഗ ലക്ഷണങ്ങളോടെ ഈ മാസം ചികില്‍സ തേടുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5ഉം.
വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."