നീറ്റ് പരിശോധനാവിവാദം: കൊല്ലത്തെ കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം; സംഘര്‍ഷം
കൊല്ലം: ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചെന്ന വിഷയത്തിലാണ് കെ.എസ്.യു, എസ്.എഫ്.ഐ, എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
കോളജ് വളപ്പിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാര്‍ കോളേജിനുനേരേയും പൊലിസിന് നേരെയും കല്ലെറിഞ്ഞു. പിന്നാലെ പൊലിസ് ലാത്തിച്ചാര്‍ജ് നടത്തി. ലാത്തിച്ചാര്‍ജില്‍ ചില പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോളജ് പരിസരത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
അതേസമയം, നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവത്തില്‍ അഞ്ച് പരാതികള്‍ ലഭിച്ചതായി പൊലിസ് അറിയിച്ചു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ അന്വേഷണസംഘം തെളിവെടുപ്പു നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."