HOME
DETAILS

സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും

  
backup
June 07, 2023 | 11:50 AM

samastha-programme-latest-updation

സമസ്ത നൂറാം വാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്തും


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പദ്ധതികള്‍ നടപ്പാക്കുന്നത് ത്വരിതപ്പെടുത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം തീരുമാനിച്ചു. നൂറാം വാര്‍ഷിക ഉപഹാരമായി ആയിരം പേജ് ഉള്‍ക്കൊള്ളിച്ച് സമ്പൂര്‍ണ ശതാബ്ദി ഗ്രന്ഥവും വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി 100 പുസ്തകങ്ങളും പ്രസിദ്ധീകരിക്കും. ദേശീയതലത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രവും നൂറാം വാര്‍ഷിക പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ഓഫീസുകള്‍ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട്, മുക്കം ഉമര്‍ ഫൈസി, യു.എം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എം.കെ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, എം.പി കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി, വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ വാക്കോട്, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എം.വി ഇസ്്മായില്‍ മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, സി.കെ സൈതാലിക്കുട്ടി മുസ്‌ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹ്മാന്‍ ഫൈസി, കെ.എം ഉസ്മാന്‍ ഫൈസി തോടാര്‍, അബൂബക്കര്‍ ദാരിമി ഒളവണ്ണ, എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, പി.വി അബ്ദുസ്സലാം ദാരിമി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മെസിക്ക് വേണ്ടി വിവാഹം പോലും മാറ്റിവെച്ചു' ഗോട്ട് ടൂറിനെതിരെ വിമർശനങ്ങളുടെ കൊടുങ്കാറ്റ്

Football
  •  3 days ago
No Image

വിദ്വേഷ പ്രസ്താവനകൾ തിരിച്ചടിച്ചു: ഹിജാബ് ധരിച്ചതിന് വിദ്യാർഥിനിയെ പുറത്താക്കിയ സെന്റ് റീത്താസ് മുൻ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് ദയനീയ പരാജയം

Kerala
  •  3 days ago
No Image

വീണ്ടും പാക് ചാരൻ അറസ്റ്റിൽ; ഇന്ത്യയുടെ പ്രതിരോധ രഹസ്യങ്ങൾ ഒറ്റിക്കൊടുത്തതിന് പിടിയിലായ കുലേന്ദ്ര ശർമ്മ മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ  

National
  •  3 days ago
No Image

തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

ബ്ലൂചിപ്പ് തട്ടിപ്പ് ഇരകളെ ലക്ഷ്യമിട്ട് വ്യാജ അഭിഭാഷകർ; തട്ടിപ്പുകാർക്കെതിരെ ഇന്ത്യൻ പൊലിസ്

uae
  •  3 days ago
No Image

ക്ഷേമപെൻഷൻ 'ഔദാര്യമല്ല, ജനങ്ങളുടെ അവകാശം': തിരുത്തൽ പ്രതീക്ഷിക്കുന്നു; എം.എം. മണിയെ തള്ളി എം.എ ബേബി

Kerala
  •  3 days ago
No Image

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

കൊല്ലം ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago
No Image

ആ ഇന്ത്യൻ താരമാണ് മോശം സമയങ്ങളിൽ എന്നെ പിന്തുണച്ചത്: അഫ്ഗാൻ താരം ഗുർബാസ്

Cricket
  •  3 days ago
No Image

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് സീറ്റ് നില

Kerala
  •  3 days ago