
ഹാജിമാർക്ക് പുതിയ തമ്പുകൾ സജ്ജമാകുന്നു; പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ
മക്ക: വിശുദ്ധ ഹജ്ജ് കർമ്മത്തിനെത്തുന്ന ഹാജിമാർക്ക് വേണ്ടി ഉയരുന്ന പുതിയ വികസന പദ്ധതികൾ അവസാന ഘട്ടത്തിൽ. ആകെ 2,30,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് പൂർത്തിയാക്കുന്ന പുതിയ തമ്പുകളിൽ 1,90,000 തീർഥാടകർക്ക് താമസസൗകര്യം നൽകാൻ സാധിക്കും. അന്താരാഷ്ട്ര നിലവാരമുള്ള തമ്പുകൾ ചൂടും വെളിച്ചവും അൾട്രാവയലറ്റ് രശ്മികളും തടയുകയും തീ പ്രതിരോധിക്കുകയും ചെയ്യുന്നവയാണ്. ഓരോ തമ്പുകളെയും പ്രത്യേക ശീതീകരണ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
തമ്പുകളിൽ ഉയർന്ന സുരക്ഷാ സംവിധാനങ്ങളും സജ്ജമാക്കി. 21 സ്മാർട്ട് ക്യാമറകളും 500 നിരീക്ഷണ ക്യാമറകളും കൂടാതെ, മുഖം തിരിച്ചറിയൽ, സ്മാർട്ട് ആൾക്കൂട്ട നിയന്ത്രണം, തിരക്ക് കൂടുതലാകാനുള്ള സാധ്യതയെ കുറിച്ച മുൻകൂർ മുന്നറിയിപ്പ് സാങ്കേതികവിദ്യകളും 5-ജി കമ്മ്യൂണിക്കേഷൻസ് സാങ്കേതികവിദ്യയും 200 ലേറെ നിരീക്ഷണ സ്‌ക്രീനുകളും 200 ഗെയ്റ്റുകളും 400 നടപ്പാതകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കമ്പനി പുതുതായി നിർമിച്ച 1,20,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള മോഡൽ പാചകപ്പുരയിൽ അറഫ ദിനത്തിൽ രണ്ടു ലക്ഷം പേക്കറ്റ് ഭക്ഷണം തയാറാക്കി വിതരണം ചെയ്യും. പുണ്യസ്ഥലങ്ങളിൽ പൂർത്തിയാക്കിയ പുതിയ വികസന പദ്ധതികൾ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബദ്ർ ബിൻ സുൽത്താൻ രാജകുമാരൻ സന്ദർശിച്ചു.
ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ, ഗതാഗത, ലോജിസ്റ്റിക് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ, ആരോഗ്യ മന്ത്രി ഫഹദ് അൽജലാജിൽ, മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ എന്നിവരും തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിൽ പങ്കുള്ള വിവിധ വകുപ്പുകളുടെ മേധാവികളും മറ്റും ഡെപ്യൂട്ടി ഗവർണറെ അനുഗമിച്ചു.
പുതിയ പദ്ധതികളുടെ നിലവിലെ സജ്ജീകരണങ്ങൾ ജബലുറഹ്‌മ വികസന പദ്ധതി രണ്ടാം ഘട്ടം, മുസ്ദലിഫ വികസനം, കിദാന ഡെവലപ്‌മെന്റ് കമ്പനിക്കു കീഴിലെ തസ്‌ലീം സെന്റർ, മാലിക് സെന്റർ എന്നിവയും പരിസ്ഥിതി പരിഹാര സേവനങ്ങൾ, മക്ക നഗരസഭയുടെ ശുചീകരണ ജോലികൾ എന്നിവയും ഡെപ്യൂട്ടി ഗവർണർ ഉൾപ്പെടെയുള്ള സംഘം നേരിട്ട് കണ്ട് വിലയിരുത്തി. ഇത്തവണത്തെ ഹജ് കാലത്ത് പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്ക് മക്ക നഗരസഭ 7,298 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ശുചീകരണ ജോലികൾക്ക് 913 ഉപകരണങ്ങളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 7 days ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 7 days ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 7 days ago
ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് നിയമലംഘനങ്ങളും കണ്ടെത്താന്‍ എഐ ക്യാമറകള്‍; നിയമലംഘകരെ പൂട്ടാന്‍ റോയല്‍ ഒമാന്‍ പൊലിസ്
oman
• 7 days ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 7 days ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 7 days ago
ജൂലൈ 17 വരെ തെഹ്‌റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ്, കാരണമിത്
uae
• 7 days ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 7 days ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 7 days ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്‌ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 7 days ago
കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരേ 25 കോടിയോളം തൊഴിലാളികളുടെ പ്രതിഷേധസൂചകമായ ദേശീയ പണിമുടക്ക്
National
• 7 days ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 7 days ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 7 days ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 7 days ago
വോട്ടർ പട്ടിക: ഡൽഹിയിലും 'പൗരത്വ' പരിശോധന
National
• 7 days ago
ദേശീയ പണിമുടക്ക് തുടരുന്നു: കേരളത്തിലും ഡയസ്നോണ്‍; വിവിധ സര്‍വകലാശാലകളിലെ പരീക്ഷകള്‍ മാറ്റിവെച്ചു
National
• 7 days ago
തിരുവനന്തപുരത്ത് ഹോട്ടലുടമയുടെ കൊലപാതകം; പ്രതികളെ പിടികൂടുന്നതിനിടെ പൊലിസുകാര്‍ക്കു നേരെ ആക്രമണം
Kerala
• 7 days ago
പുൽവാമ ആക്രമണത്തിന് ഇ-കൊമേഴ്സ് വഴി സ്ഫോടകവസ്തു; ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് റിപ്പോർട്ട് ഭീകര ധനസഹായം വെളിപ്പെടുത്തുന്നു
National
• 7 days ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 7 days ago
ഇന്ത്യയിൽ മാധ്യമ സെൻസർഷിപ്പെന്ന് എക്സ്; റോയിട്ടേഴ്സിന്റെ ഉൾപ്പെടെ 2355 അക്കൗണ്ടുകൾ തടയാൻ കേന്ദ്രം നിർദേശിച്ചു
National
• 7 days ago
കെ.എസ്.ആർ.ടി.സി ഇന്ന് റോഡിലിറങ്ങുമോ?: പണിമുടക്കില്ലെന്ന് മന്ത്രി, ഉണ്ടെന്ന് യൂനിയൻ; ഡയസ്നോൺ പ്രഖ്യാപിച്ച് സി.എം.ഡി
Kerala
• 7 days ago