തമിഴ്നാട്ടിലും ഇഡി; മന്ത്രി വി. സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തു, മന്ത്രി ആശുപത്രിയിൽ ചികിത്സയിൽ
മന്ത്രി വി. സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തു
ചെന്നൈ: തമിഴ്നാട് വൈദ്യുതി - എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തു. മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്. 2011-15 കാലയളവിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ കോഴ വാങ്ങിയെന്നാണ് കേസ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ തളർന്നുവീഴുകയായിരുന്നു. ചികിത്സയിലുള്ള സെന്തിൽ ബാലാജിയെ കാണാൻ ഡിഎംകെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും കാണാൻ ഇഡി ആരെയും അനുവദിച്ചില്ല.
അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തി. അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഡിഎംകെ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ അനുമതി ചോദിക്കാതെയാണ് റെയ്ഡെന്ന് ഡിഎംകെ ആരോപിച്ചു. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു. കടുത്ത മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് ഡിഎംകെ നേതാവ് ഇളങ്കോ പറഞ്ഞു.
ഇന്നലെ രാവിലെ മന്ത്രിയുമായി ബന്ധപ്പെട്ട 12 കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടറിയേറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം പ്രഭാതസവാരിക്കിറങ്ങിയ മന്ത്രി റെയ്ഡ് വിവരമറിഞ്ഞ് ടാക്സി വിളിച്ച് വീട്ടിലേക്ക് എത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."